Kerala
റാഗിങിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച മുഹമ്മദ് ഷെറിനെ  ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചുറാഗിങിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച മുഹമ്മദ് ഷെറിനെ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു
Kerala

റാഗിങിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച മുഹമ്മദ് ഷെറിനെ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു

Jaisy
|
14 Jun 2017 1:06 AM GMT

ഇന്നലെ രാത്രി 7 മണിയോടെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഹമ്മദ് ഷെറിനെ സന്ദര്‍ശിക്കാന്‍ എത്തിയത്

കൊച്ചി കുസാറ്റില്‍ റാഗിങിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച മുഹമ്മദ് ഷെറിനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. ഷെറിന്‍ ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ ഉമ്മന്‍ ചാണ്ടി സംഭവത്തില്‍ വേണ്ടവിധം ഇടപെടാതിരുന്ന അധ്യാപകര്‍ക്കെതിരെയും പൊലീസിനെതിരെയും
നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി 7 മണിയോടെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഹമ്മദ് ഷെറിനെ സന്ദര്‍ശിക്കാന്‍ എത്തിയത്. ആശുപത്രിയിലെത്തിയ ഉമ്മന്‍ ചാണ്ടി ഷെറിനോടും ബന്ധുക്കളോടും കൂട്ടുകാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അറിയിച്ചു. നിയമസഭയിലും പ്രശ്നം കൊണ്ടുവരുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

എസ്എഫ്ഐ പ്രവര്‍ത്തകര്‍ നിരന്തരമായി റാഗ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് കുസാറ്റിലെ ഒന്നാം സെമസ്റ്റര്‍ സിവില്‍ എഞ്ചിനിയറിംങ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷെറിന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ പ്രതികളായ ചിലരെ പൊലീസ് ഒഴിവാക്കിയാണ് ഷെറിന്‍ ഇപ്പോള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ജില്ലാ പോലീസ് മേധാവിക്കും ഷെറിന്‍ പരാതി നല്കിയിട്ടുണ്ട്.

Similar Posts