Kerala
സുധീരന്റെ നിലപാട് ഭരണത്തുടര്‍ച്ചയ്ക്ക് മങ്ങലേല്‍പ്പിച്ചെന്ന് കെ മുരളീധരന്‍സുധീരന്റെ നിലപാട് ഭരണത്തുടര്‍ച്ചയ്ക്ക് മങ്ങലേല്‍പ്പിച്ചെന്ന് കെ മുരളീധരന്‍
Kerala

സുധീരന്റെ നിലപാട് ഭരണത്തുടര്‍ച്ചയ്ക്ക് മങ്ങലേല്‍പ്പിച്ചെന്ന് കെ മുരളീധരന്‍

admin
|
16 Jun 2017 2:11 AM GMT

കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ നിലപാട് ഭരണത്തുടര്‍ച്ചയ്ക്ക് മങ്ങലേല്‍പ്പിച്ചെന്ന് കെ മുരളീധരന്‍.

കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ നിലപാട് ഭരണത്തുടര്‍ച്ചയ്ക്ക് മങ്ങലേല്‍പ്പിച്ചെന്ന് കെ മുരളീധരന്‍. സുധീരന്‍ പറയുന്നത്ര ന്യൂനത സര്‍ക്കാരിന് സംഭവിച്ചിട്ടില്ല. എതിര്‍പ്പുണ്ടെങ്കില്‍ ഓഫീസില്‍ വിളിച്ച് വരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് ചെയ്യേണ്ടെതെന്നും മുരളീധരന്‍ പറഞ്ഞു. സുധീരന്‍ പറയുന്നതു പോലെ തിരുത്തേണ്ടതായ ഉത്തരവുകള്‍ ഇനിയുണ്ടെന്ന് തോന്നുന്നില്ല. ഉത്തരവുകള്‍ തിരുത്തേണ്ട സമയമല്ലിത്. തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ് വേണ്ടത്. സുധീരന്‍ ചൂണ്ടിക്കാണിച്ച ഉത്തരവുകള്‍ തിരുത്തിയിട്ടുണ്ടെന്നും മുരളീധരന്‍ മീഡിയാവണിനോട് പറഞ്ഞു.

Similar Posts