Kerala
സൌമ്യ കേസില്‍ മാപ്പ് പറഞ്ഞ് ജസ്റ്റിസ് കട്ജുസൌമ്യ കേസില്‍ മാപ്പ് പറഞ്ഞ് ജസ്റ്റിസ് കട്ജു
Kerala

സൌമ്യ കേസില്‍ മാപ്പ് പറഞ്ഞ് ജസ്റ്റിസ് കട്ജു

Damodaran
|
16 Jun 2017 4:26 PM GMT

നേരത്തെയുള്ള പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ജ.കട്ജുവിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു. കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്നും .....


സൌമ്യ വധക്കേസിലെ വിധിയെ വിമര്‍ശിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ നിരുപാധികം മാപ്പ് പറയാന്‍ സന്നദ്ധമാണെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. സുപ്രിം കോടതിയെ അഭിഭാഷകന്‍ മുഖേന ഇക്കാര്യം അറിയിച്ചു. കോടതിയലക്ഷ്യ നടപടികളില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് നല്‍കണമെന്നും കട്ജു കോടതിയോട് അപേക്ഷിച്ചു. ഇക്കാര്യങ്ങളിലുള്ള തീരുമാനം കോടതി നാളെ അറിയിക്കും.

സൌമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധ ശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ റിട്ടയര്‍ഡ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ത്തിയിരുന്നു. ഇതില്‍ പ്രകോപിതരായ ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ പ്രത്യേക ബെഞ്ച് കട്ജുവിനെതിരെ കോടതീയലക്ഷ്യ നടപടിക്ക് നോട്ടീസയച്ചിരുന്നു. കട്ജുവിനെ നേരിട്ട് വിളിച്ച് വരുത്തിയായിരുന്നു ഈ തീരുമാനം കോടതി അറിയിച്ചിരുന്നത്. ഇതേ തുടര്‍ന്ന് കട്ജുവും ജസ്റ്റിസ് ഗൊഗോയും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും കോടതി മുറിയില്‍ അരങ്ങേറിയിരുന്നു. ജസ്റ്റിസ് ഗൊഗോയ് തന്നെ വിളിച്ച് വരുത്തി അപമാനിക്കുകയായിരുന്നുവെന്നും, കോടതിയലക്ഷ്യ നടപടിയെ നിയമപരമായി നേരിടുമെന്നുമായിരുന്നു അന്ന് കട്ജു പ്രതികരിച്ചിരുന്നത്.

ഇതില്‍ നിന്നും പൂര്‍ണ്ണമായും പിന്നോക്കം പോയാണ് കട്ജുവിന്‍റെ അഭിഭാഷകന്‍ ഇന്ന് കോടതിയെ സമീപിച്ചത്. സൌമ്യകേസുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ എല്ലാ പരാമര്‍ശങ്ങളിലും മാപ്പ് പറയാന്‍ ജസ്റ്റിസ് കട്ജു സന്നദ്ധമാണ്. അതിനാല്‍ കോടതിയലക്ഷ്യ കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് നല്‍കുകയോ, നടപടികള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കുകയോ ചെയ്യണമെന്നും അഭിഭാഷകന്‍ ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയോട് അപേക്ഷിച്ചു. മറ്റ് ജഡ്ജിമാരുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തില്‍ നാളെ തീരുമാനമറിയിക്കാമെന്ന് കോടതി പറ

Related Tags :
Similar Posts