ഇനി മൂന്ന് ദിവസം ആശ്രയം എടിഎമ്മുകള്‍ മാത്രം
|എടിഎമ്മുകളില്‍ നിന്ന് ലഭിക്കുന്ന 2500 രൂപ മാത്രമായിരിക്കും ആശ്രയം.
മൂന്ന് ദിവസം ബാങ്കും ട്രഷറിയും അടഞ്ഞുകിടക്കുന്നത് സംസ്ഥാനത്തെ ജനജീവിതത്തെ ബാധിക്കും. എടിഎമ്മുകളില്‍ നിന്ന് ലഭിക്കുന്ന 2500 രൂപ മാത്രമായിരിക്കും ആശ്രയം. എടിഎമ്മുകളില്‍ നിന്ന് 2000 രൂപ മാത്രമേ കിട്ടുന്നൂള്ളൂ എന്നും പരാതിയുണ്ട്.
ഇന്നു മുതല്‍ മറ്റന്നാള്‍ വരെ എടിഎമ്മുകളെ മാത്രം ആശ്രയിക്കാനാണ് ജനങ്ങള്‍ക്ക് കഴിയുക. എടിഎമ്മിലാകട്ടെ നൂറോ അഞ്ഞൂറോ ലഭിക്കുന്നുമില്ല.
ഇപ്പോള്‍ ഉള്ള പണം തീര്‍ന്നാല്‍ എടിഎമ്മുകള്‍ കാലിയാകും. ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ 2500 രൂപക്ക് മുകളില്‍ ആവശ്യം വന്നാല്‍ എന്തും ചെയ്യുമെന്ന് ആലോചനയിലാണ് ജനങ്ങള്‍.
ട്രഷറിയുടെ അവധി സര്‍ക്കാര്‍ ജീവനക്കാരുടെ ഇടപാടുകളെയും ബാധിക്കും. ശമ്പളത്തിന്റെ ബാക്കി തുക പിന്‍വലിക്കാനും കഴിയില്ല. ചെറുകിട കച്ചവടം ഉള്‍പ്പെടെ എല്ലാ മേഖലയെയും ബാങ്കവധി ബാധിക്കുമെന്ന് സൂചനയാണ് ലഭിക്കുന്നത്.