Kerala
പിണറായിക്കാരുടെ സ്വന്തം വിജയേട്ടന്‍പിണറായിക്കാരുടെ സ്വന്തം വിജയേട്ടന്‍
Kerala

പിണറായിക്കാരുടെ സ്വന്തം വിജയേട്ടന്‍

admin
|
20 Jun 2017 1:40 PM GMT

കണ്ണൂര്‍ ജില്ലയിലെ പിണറായി ഇന്ന് ഒരു ദേശത്തിന്റെ പേര് മാത്രമല്ല. കേരളത്തിന്റെ പുതിയ അമരക്കാരന്‍ തന്റെ പേരിനൊപ്പം ചേര്‍ത്തു വെച്ച പോരാട്ട വീര്യത്തിന്റെ ചരിത്ര ഭൂമിക കൂടിയാണ്.

കണ്ണൂര്‍ ജില്ലയിലെ പിണറായി ഇന്ന് ഒരു ദേശത്തിന്റെ പേര് മാത്രമല്ല. കേരളത്തിന്റെ പുതിയ അമരക്കാരന്‍ തന്റെ പേരിനൊപ്പം ചേര്‍ത്തു വെച്ച പോരാട്ട വീര്യത്തിന്റെ ചരിത്ര ഭൂമിക കൂടിയാണ്. തങ്ങളുടെ സ്വന്തം വിജയേട്ടന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ആഹ്ലാദത്തിലാണ് ഈ നാട്.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിത്തു പാകിയ പാറപ്രത്തു നിന്ന് കേവലം മൂന്ന് കിലോമീറ്റര്‍ ദൂരമെയുളളു പിണറായി എന്ന ഗ്രാമത്തിലേക്ക്. ജന്മിത്വത്തിനെതിരായ ജനകീയ പോരാട്ടങ്ങളുടെയും തൊഴിലാളി സമരങ്ങളുടെയും ഉജ്ജ്വലമായ ചരിത്രം പേറുന്ന ഈ മണ്ണ് ഇന്ന് പുതിയൊരു ചരിത്രം കൂടി എഴുതിച്ചേര്‍ക്കുകയാണ്. കേരളത്തിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി പിണറായിക്കാരുടെ സ്വന്തം വിജയേട്ടന്‍ അധികാരം ഏറ്റെടുക്കുമ്പോള്‍ പഴയകാല കഥകള്‍ ഏറെയുണ്ട് ഇന്നാട്ടുകാര്‍ക്ക് ഓര്‍ത്തെടുക്കാന്‍.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വളര്‍ന്നിട്ടും സ്വന്തം നാടിനെയും നാട്ടുകാരെയും ഒരിക്കലും മറന്നില്ല പിണറായി വിജയന്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സഹകരണ പ്രസ്ഥാനങ്ങളുളള നാട് എന്നൊരു പെരുമ കൂടിയുണ്ട് പിണറായി ഗ്രാമത്തിന്. ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ച പിണറായിക്കാരന്‍ വിജയന്‍ സംസ്ഥാനത്തിന്റെു മുഖ്യമന്ത്രി പഥത്തിലേക്ക് എത്തുമ്പോള്‍ ഇന്നാട്ടുകാരും നിസംശയം പറയുന്നു,എല്ലാം ശരിയാകും.

Similar Posts