Kerala
കാസര്‍കോട് സ്വദേശിയെ പനാമ കടലില്‍ കാണാതായികാസര്‍കോട് സ്വദേശിയെ പനാമ കടലില്‍ കാണാതായി
Kerala

കാസര്‍കോട് സ്വദേശിയെ പനാമ കടലില്‍ കാണാതായി

Khasida
|
22 Jun 2017 10:14 AM GMT

എം വി ബോഷം ബ്രസല്‍സ് ടാങ്കര്‍ കപ്പലിലെ കാറ്ററിങ് ജീവനക്കാരനായ ഉദുമ ജന്മാ കടപ്പുറത്തെ നിഖില്‍ (21)നെയാണ് കാണാതായത്

കാസര്‍കോട് ഉദുമ സ്വദേശിയെ പനാമ കടലില്‍ കപ്പലില്‍ നിന്നും കാണാതായതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. കാസര്‍കോട് ഉദുമ ജന്മാകടപ്പുറത്തെ നിഖിലിനെയാണ് 11-ാം തിയ്യതി കാണാതായത്.

എം വി ബോഷം ബ്രസല്‍സ് ടാങ്കര്‍ കപ്പലിലെ കാറ്ററിങ് ജീവനക്കാരനായിരുന്നു ഇരുപത്തൊന്നുകാരനായ നിഖില്‍. 11-ാം തീയ്യതി പ്രാദേശിക സമയം പുലര്‍ച്ചെ 5.50ന് നിഖില്‍ ജോലിക്ക് കയറിയിരുന്നു. ജോലിസമയം കഴിഞ്ഞ് പുറത്തിറങ്ങിയ നിഖില്‍ വിശ്രമ സമയം കഴിഞ്ഞും ജോലിക്ക് കയറാത്തതിനെ തുടര്‍ന്നാണ് കാണാതായ വിവരം ശ്രദ്ധയില്‍ പെട്ടത്. നിഖിലിന്റെ ക്യാബിന്‍ അടഞ്ഞുകിടക്കുകയായിരുന്നുവെന്നും കമ്പനി അധികൃതര്‍ പറയുന്നു.

കമ്പനിയിലെ മൂന്ന് പേര്‍ നിഖിലിന്റെ വീട്ടിലെത്തിയാണ് വിവരങ്ങള്‍ കൈമാറിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.
വയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ നിഖില്‍ കഴിഞ്ഞ ജനുവരിയിലാണ് മുംബൈ കേന്ദ്രീകരിച്ചുള്ള ആംഗ്രോ ഈസ്റ്റേണ്‍ ഷിപ്പിങ് മാനേജ്മെന്റ് കമ്പനിയുടെ കീഴിലുള്ള കപ്പലില്‍ ജോലിക്ക് കയറിയത്.

അടുത്ത മാസം നാട്ടില്‍ വരാനുള്ള ഒരുക്കത്തിലായിരുന്നു നിഖില്‍. പാലക്കുന്നിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഗോപിയുടെ മകനാണ് കാണാതായ നിഖില്‍.

Similar Posts