Kerala
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കന്നിവോട്ട് ചെയ്ത് കുട്ടികള്‍ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കന്നിവോട്ട് ചെയ്ത് കുട്ടികള്‍
Kerala

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കന്നിവോട്ട് ചെയ്ത് കുട്ടികള്‍

Khasida
|
23 Jun 2017 5:40 PM GMT

സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ മേല്‍നോട്ടത്തില്‍ സ്കൂള്‍ തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പുകാലം കഴിഞ്ഞിട്ടും കോട്ടയത്ത് ഒരു വാശിയേറിയ തെരഞ്ഞെടുപ്പ് നടന്നു. മല്‍സരിച്ചവരും വോട്ട് ചെയ്തവരും ‍ പ്രായപൂര്‍ത്തിയാകാത്തവരാണ് എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. കോട്ടയം മരങ്ങാട്ടുപള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്കൂളിലാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ മേല്‍നോട്ടത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലൂടെ ‌ആദ്യമായി സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടത്തിയത്.

ഉയര്‍ന്ന ജനാധിപത്യ ബോധത്തോടെ തന്നെയാണ് യൂണിഫോം ധാരികളായ കന്നി വോട്ടര്‍മാര്‍ പത്തുമണിയോടെ ക്യൂവില്‍ നിരന്നത്. ചിലരുടെ മുഖത്ത് പിരിമുറുക്കം. തങ്ങളുടെ വോട്ട് പാഴാകുമോ. വോട്ടിംഗ് മെഷീനു മുമ്പില്‍ എത്തിയപ്പോള്‍ ചിലരാകട്ടെ വലിയ ആത്മവിശ്വാസത്തിലും. സ്ഥാനാര്‍ഥികളായ കൂട്ടുകാരുടെ ഫോട്ടോ കണ്ടതോടെ വോട്ടിംഗ് മെഷീനില്‍ ആദ്യമായി വിരലമര്‍ത്തി. ബീപ് ശബ്ദം കേട്ടതും വലിയ ആവേശം. തികഞ്ഞ അഭിമാനബോധത്തോടെയാണ് വിരലില്‍ മഷി പുരട്ടി പുറത്തിറങ്ങിയത്. ഒടുവില്‍ കൂട്ടുകാരുടെ വിജയത്തില്‍ സ്കൂള്‍ ഒന്നടങ്കം ആഹ്ലാദാരവത്തില്‍.

സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ മേല്‍നോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്. തകര്‍പ്പന്‍ പ്രചാരണവും കലാശക്കൊട്ടിനും ശേഷമുള്ള സ്കൂള്‍ തെരഞ്ഞെടുപ്പ് ആവേശത്തോടെ കുട്ടികള്‍ ഏറ്റെടുത്തു. ജനാധിപത്യബോധം കുട്ടികളില്‍ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്കൂള്‍ അധികൃതരുടെ ഈ വേറിട്ട ചിന്ത.

Similar Posts