ഡിസിസി ഭാരവാഹികള്‍ക്ക് എഐസിസിയുടെ മാനദണ്ഡം
|60 വയസ്സിന് മുകളിലുള്ള നേതാക്കളെ പരിഗണിക്കേണ്ട.ബൂത്ത്-ബ്ലോക് തലങ്ങളിലെ പ്രവര്‍ത്തന മികവായിയിരിക്കണം ....
കേരളത്തിലെ കോണ്‍ഗ്രസ് പുനസ്സംഘടനക്ക് എഐസിസിയുടെ മാനദണ്ഡം. ജില്ലാ കമ്മറ്റികളില്‍ കൂടുതല്‍ യുവാക്കള്‍ക്ക് പ്രതിനിധ്യം ഉറപ്പാക്കണം. ഡിസിസി അധ്യക്ഷന്മാരുടെ പ്രായം അറുപതിന് മുകളിലാകരുതെന്നും, ഭാരവാഹി സ്ഥാനങ്ങള്‍ ഗ്രുപ്പടിസ്ഥാനത്തില്‍ വീതം വെക്കരുതെന്നും എഐസിസിയുടെ നിര്‍ദേശം.
കേരളത്തിലെ കോണ്‍ഗ്രസ് പുനസ്സംഘടനക്ക് നേതൃത്വത്വം കൊടക്കാന്‍ രൂപീകരിച്ച രാഷ്ട്രീയകാര്യ സമിതി ശനിയാഴ്ച തിരുവനന്തപുരത്ത് ആദ്യമായി യോഗം ചേരുന്നുണ്ട്.യോഗത്തില്‍ പങ്കെടുക്കുന്ന കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക് എഐസിസി മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങള്‍ അവതരിപ്പിക്കും. ഗ്രൂപ്പ് വീതം വെപ്പിന് പകരം, ബൂത്ത് മണ്ഡലം ബ്രോക്ക് തലങ്ങളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചവരെ ഡിസിസി ഭാരവാഹികളാക്കിയാല്‍ മതിയെന്നാണ് എഐസിസിയുടെ നിലപാട്. ഇതില്‍ തന്നെ യുവാക്കള്‍ക്കായിരിക്കണം കൂടുതല്‍ മുന്‍ഗണന നല്‍കേണ്ടത്. പ്രതിഛായയും ജനകീയതയും പരിഗണിക്കണം.
വര്‍ഷങ്ങളായി ഭരവാഹി സ്ഥാനത്ത് നിലയുറപ്പിക്കുന്നവരെ മാറ്റണം. അറുപത് വയസ്സിന് മുകളിലുള്ള നേതാക്കളെ ഡിസിസി അധ്യക്ഷനാക്കേണ്ടതില്ല.തുടങ്ങിയവയാണ് പ്രധാന മാനദണ്ഡങ്ങള്‍. രാഷ്ട്രീയകാര്യ സമിതി ധാരണയിലെത്തിയാലും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയായിരിക്കും ഭാരവാഹികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഓക്ടോബര്‍ മുപ്പതോടെ ഡിസിസി തലങ്ങളിലെ പുനസ്സംഘടന പൂര്‍ത്തിയാക്കാനാണ് കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. തുടര്‍ന്ന് നവംബറോടെ കെപിസിസി പുനസ്സംഘടനയിലേക്ക് കടക്കും.