ബീവറേജസില്‍ എല്‍ഡി ക്ലര്‍ക്ക് പരീക്ഷയെഴുതാന്‍ ആറരലക്ഷം പേര്
|ആറര ലക്ഷം പേര് എഴുതുന്ന പരീക്ഷ 2608 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. 260 ഓളം ഒഴിവുകളാണ് ഉള്ളത്. ബിവറേജസില്‍ ലഭിക്കാനിടയുള്ള അധിക ആനുകൂല്യമാണ്
ഉദ്യോഗാര്‍ഥികളുടെ എണ്ണത്തില്‍ ചരിത്രം സൃഷ്ടിച്ച് ബിവറേജസ് കോര്‍പ്പറേഷനിലെ ലോവര്‍ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷ പൂര്‍ത്തിയായി. ആറര ലക്ഷം പേര് എഴുതിയ പരീക്ഷ 2608 കേന്ദ്രങ്ങളിലായാണ് നടന്നത്. 260 ഓളം ഒഴിവുകളാണ് ഉള്ളത്. ബിവറേജസില്‍ ലഭിക്കാനിടയുള്ള അധിക ആനുകൂല്യമാണ് പ്രധാന ആകര്‍ഷണം.
പബ്ലിക് സര്‍വീസ് കമ്മീഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷയാണ് ഇന്ന് നടന്നത്. പരീക്ഷയെഴുതിയത് 6, 36,263 പേര്. 2014 ഡിസംബറിലാണ് വിജ്ഞാപനം ക്ഷണിച്ചതെങ്കിലും ഉദ്യോഗാര്‍ഥികള്‍ കൂടിയതിനാല്‍ പരീക്ഷ നീട്ടിവെക്കുകയായിരുന്നു. പലഘട്ടങ്ങളിലായി പരീക്ഷ നടത്തി മാര്‍ക്ക് ക്രോഡീകരിക്കുന്ന രീതിയാണ് പി എസ്സിക്കുണ്ടായിരുന്നത്. ഒരു വകുപ്പിലേക്ക് മാത്രം നടക്കുന്ന പരീക്ഷയായതിനാല്‍ പല ഘട്ടങ്ങളില്‍ നടത്തുന്നത് പ്രായോഗികമല്ലാത്തതിനാലാണ് ഇത്രയും വലിയ പരീക്ഷ നടത്താന്‍ പി എസ്സി തീരുമാനിച്ചത്. ഏറ്റവും കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങള്‍ തിരുവനന്തപുരത്തും കുറവ് കാസര്‍കോടുമാണ്. ശന്പളത്തോടൊപ്പം മദ്യവില്പനക്കനുസരിച്ച് ആനുകൂല്യങ്ങള്‍ കിട്ടുമെന്നതാണ് ഉദ്യോഗാര്‍ഥികളുടെ തള്ളിക്കയറ്റത്തിന് കാരണം. ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയായിരുന്നു പരീക്ഷാ സമയം. സര്‍വകലാശാല അസിസ്റ്റന്റ് ആയിരുന്നു ഇതിന് മുമ്പ് പി എസ് സി നടത്തിയ വലിയ പരീക്ഷ.