Kerala
Kerala
മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ ഏകജാലക സംവിധാനമായി: എം ടി രമേശ്
|25 Jun 2017 3:22 AM GMT
മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ ഏകജാലക സംവിധാനമായി മാറിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്
മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ ഏകജാലക സംവിധാനമായി മാറിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഈ സംവിധാനത്തിന്റെ ഇടനിലക്കാരനാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ്. കശുവണ്ടി വികസന കോര്പറേഷന് അഴിമതിക്കേസും ലോട്ടറിതട്ടിപ്പ് കേസില്‍ സാന്റിയാഗോ മാര്ട്ടിന് വേണ്ടി എം കെ ദാമോദരന്‍ ഹാജരായതും ചൂണ്ടിക്കാട്ടിയായിരുന്നു എം ടി രമേശിന്റെ പ്രതികരണം. കണ്ണൂരിലെ കൊലപാതകത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ഭാഗ്യകരമാണെന്നും എം ടി രമേശ് കോഴിക്കോട്ട് പറഞ്ഞു.