Kerala
നെടുമ്പാശേരി വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ രണ്ടു മാസത്തിനകംനെടുമ്പാശേരി വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ രണ്ടു മാസത്തിനകം
Kerala

നെടുമ്പാശേരി വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ രണ്ടു മാസത്തിനകം

Alwyn K Jose
|
28 Jun 2017 8:40 PM GMT

പുതിയ ടെര്‍മിനലിന്റെ പണി തീരുന്നതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ലോകനിലവാരത്തിലേക്കുയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പുതിയ ടെര്‍മിനലിന്റെ പണി തീരുന്നതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ലോകനിലവാരത്തിലേക്കുയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ ടെര്‍മിനല്‍ രണ്ട് മാസത്തിനകം യാഥാര്‍ഥ്യമാകും. കമ്പനിയുടെ വരുമാനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.

സിയാലിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കവെയാണ് കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയുടെ പ്രസ്താവന. കമ്പനിയുടെ മൊത്ത വരുമാനം 26.71 ശതമാനം കൂടി. ഡ്യൂട്ടി ഫ്രീ വഴിയുള്ള കച്ചവടത്തിലും യാത്രക്കാരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം വര്‍ധനവുണ്ടായി. വിമാനത്താവളത്തിലെ സൌരോര്‍ജ പ്ലാന്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിച്ചത് അഭിമാനകരമായ നേട്ടമായി. വിമാനത്താവളത്തില്‍ പുതുതായി 13.4 മെഗാവാട്ട് ശേഷിയുള്ള സൌരോര്‍ജ പ്ലാന്റ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇത് പ്രവര്‍ത്തനമാരംഭിക്കും. ഓഹരിയുടമകള്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കാനുള്ള ശിപാര്‍ശ യോഗത്തില്‍ പാസാക്കി. സിയാലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗവും കൊച്ചിയില്‍ ചേര്‍ന്നു.

Similar Posts