Kerala
സംസ്ഥാനത്ത് കടുത്ത ചൂട് രണ്ടാഴ്ച കൂടി തുടരുംസംസ്ഥാനത്ത് കടുത്ത ചൂട് രണ്ടാഴ്ച കൂടി തുടരും
Kerala

സംസ്ഥാനത്ത് കടുത്ത ചൂട് രണ്ടാഴ്ച കൂടി തുടരും

admin
|
28 Jun 2017 11:20 AM GMT

സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂട് രണ്ടാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂട് രണ്ടാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒന്നര മാസത്തില്‍ ലഭിക്കേണ്ട മഴയില്‍ 50 ശതമാനം കുറഞ്ഞു. മെയ് ആദ്യവാരത്തോടെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് ഓരോ ദിവസവും ചൂട് കൂടുകയാണ്. റെക്കോഡ് താപനിലയാണ് ഇപ്പോള്‍ കേരളത്തില്‍ അനുഭവപ്പെടുന്നത്. ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയിട്ടുണ്ട്. ഇന്നലെ കൂടിയ ചൂട് അനുഭവപ്പെട്ടത് പാലക്കാട് ജില്ലയിലാണ്. 39.8 ഡിഗ്രി സെല്‍ഷ്യസ്. വിഷുവിന് ശേഷം വേനല്‍ മഴ ശക്തമാകുമെന്ന് കരുതിയിരുന്നെങ്കിലും കാര്യമായി ലഭിച്ചില്ല. മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 20 വരെ 45.9 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. 97.1 മില്ലീ മീറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് ഇത്. അതായത് 50 ശതമാനത്തിന്റെ കുറവ്. കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 10 ശതമാനത്തില്‍ താഴെയാണ് ഈ ജില്ലകളിലെ മഴയുടെ അളവ്. വയനാട്, ഇടുക്കി, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളില്‍ 50 ശതമാനത്തിന്റെ കുറവുണ്ടായി.

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിക്കും. മെയ് അഞ്ചോടെ കൂടുതല്‍ മഴ കിട്ടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

Similar Posts