സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി
|ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം സംസ്ഥാനത്ത് ആദ്യമായല്ല. ഒരു കൂട്ടം ഐഎഎസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സമരം നടത്തുന്നത് ശരിയായ രീതിയല്ലെന്നും പിണറായി വിജയന്‍
ഐഎഎസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്നെ വന്നുകണ്ട ഐഎഎസ് പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഐഎഎസ് ഉദ്യോഗസഥരുമായുള്ള ചര്‍ച്ച സംസ്ഥാനത്ത് ആദ്യമായല്ല. ഒരു കൂട്ടം ഐഎഎസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സമരം നടത്തുന്നത് ശരിയായ രീതിയല്ല. ഇക്കാര്യം തന്നെ വന്നു കണ്ട ഐഎഎസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരം ഗൌരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
സര്‍ക്കാരിനെതിരെ സമരം എന്ന ആശയം തങ്ങള്‍ക്കില്ലെന്ന് ഐഎഎസ് പ്രതിനിധികള്‍ തന്നെ അറിയിച്ചെന്നും ഇതിനെ സര്‍ക്കാര്‍ ആ രീതിയില്‍ തന്നെ സ്വീകരിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.