ബജറ്റില്‍ എംടി മയം
|എം ടിയുടെ കൃതികളിലെ കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളോടും ചേര്‍ത്തുവെച്ചായിരുന്നു ബജറ്റിലെ ഓരോ പരാമര്‍ശങ്ങളും. നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സംഘപരിവാരിന്റെ ആക്ഷേപത്തിന് പാത്രമായ എം ടിയോടുള്ള ഐക്യദാര്‍ഢ്യം കൂടിയായി ബജറ്റ് പ്രസംഗം.
ബജറ്റ് അവതരിപ്പിച്ചത് ധനമന്ത്രി തോമസ് ഐസകാണെങ്കിലും താരാമായത് സാഹിത്യകാരന് എം ടി വാസുദേവന്‍ നായരാണ്. എം ടിയുടെ കൃതികളിലെ കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളോടും ചേര്‍ത്തുവെച്ചായിരുന്നു ബജറ്റിലെ ഓരോ പരാമര്‍ശങ്ങളും. നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സംഘപരിവാരിന്റെ ആക്ഷേപത്തിന് പാത്രമായ എം ടിയോടുള്ള ഐക്യദാര്‍ഢ്യം കൂടിയായി ബജറ്റ് പ്രസംഗം.
നോട്ട് അസാധുവാക്കലിനെ എം ടി തുഗ്ലക് പരിഷ്കാരമെന്ന് വിശേഷിപ്പിച്ചതും തുടര്‍ന്നുണ്ടായ വിവാദവും പരാമര്‍ശിച്ചുകൊണ്ടായിരുന്നു ബജറ്റ് പ്രസംഗം തുടങ്ങിയത്. വികസനം പറയാന്‍ വന്നത് നാലുകെട്ടിലെ അപ്പുണ്ണി. ആശുപത്രികളുടെ നിലവാരം ഇനി എം ടിയുടെ ഭീരുവെന്ന കഥയിലെപ്പോലെയാകില്ല. സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് കൂട്ടുപിടിച്ചത് നാലുകെട്ടിലെ മുത്താച്ചിയെ. കുട്യേടത്തിയെയും ഭ്രാന്തന് വേലായുധനെയും ഓര്‍ത്ത് ഭിന്നശേഷിക്കാര്‍ക്ക് ഒരു കൈത്താങ്ങ്. അരിവിഹിതം കുറച്ച കേന്ദ്രത്തെ വിമര്‍ശിക്കാനും കൂട്ടുപിടിച്ചത് നാലുകെട്ടിനെ തന്നെ. മഞ്ഞും വളര്‍ത്തുമൃഗങ്ങളും ഉള്‍പ്പെടെ ബജറ്റ് പ്രസംഗത്തിലുടനീളം എം ടിയുടെ കഥകളും കഥാപാത്രങ്ങളും നിയമസഭയില്‍ വന്നുപോയി.
എന്നാല്‍ ബജറ്റ് ചോര്‍ന്നെന്ന പേരില്‍ പ്രശ്നമുദിച്ചപ്പോള് എം ടി കഥ പോലെ ബജറ്റ് ട്രാജഡിയായെന്നായിരുന്നു പി സി ജോര്‍ജിന്റെ വിലയിരുത്തല്‍.