Kerala
ജിഷ കൊലപാതകം: ഇതര സംസ്ഥാന തൊഴിലാളികളുടെ ദേഹ പരിശോധന തുടരുന്നുജിഷ കൊലപാതകം: ഇതര സംസ്ഥാന തൊഴിലാളികളുടെ ദേഹ പരിശോധന തുടരുന്നു
Kerala

ജിഷ കൊലപാതകം: ഇതര സംസ്ഥാന തൊഴിലാളികളുടെ ദേഹ പരിശോധന തുടരുന്നു

admin
|
1 July 2017 9:49 AM GMT

ജിഷ കൊല്ലപ്പെട്ടതിന് ശേഷം പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളില്‍ നിന്നും അപ്രത്യക്ഷരായ ഇതര സംസ്ഥാനക്കാരെ കണ്ടെത്തുന്നതിനും ശ്രമം പുരോഗമിക്കുന്നു.

ജിഷ വധക്കേസില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ദേഹ പരിശോധന ഇന്നും തുടരും. അതേസമയം ചോദ്യം ചെയ്യുന്നതിനായി കൂടുതല്‍ പേരെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. ജിഷ കൊല്ലപ്പെട്ടതിന് ശേഷം പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളില്‍ നിന്നും അപ്രത്യക്ഷരായ ഇതര സംസ്ഥാനക്കാരെ കണ്ടെത്തുന്നതിനും ശ്രമം പുരോഗമിക്കുന്നു.

ജിഷയെ കൊലപ്പെടുത്തുമ്പോള്‍ കൊലപാതകിക്കും പരിക്കേറ്റിരുന്നതായി ശാസ്ത്രീയമായി തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാനക്കാരയ തൊഴിലാളികളെ ദേഹ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പെരുമ്പാവൂര്‍ ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന പരിശോധന വരും ദിവസങ്ങളിലും തുടരും.

ജിഷ കൊല്ലപ്പെട്ടതിന് ശേഷം പെരുമ്പാവൂരില്‍ നിന്ന് അപ്രത്യക്ഷരായ ഇതര സംസ്ഥാനക്കാരായവരെ കണ്ടെത്തുന്നതിനും ശ്രമം പുരോഗമിക്കുകയാണ്. പ്രധാനമായും ബംഗ്ലാദേശ് സ്വദേശിയായ ഒരാളെ കണ്ടെത്തുന്നതിനാണ് ശ്രമം. ഇയാളെ കണ്ടെത്തുന്നതിന് അന്വേഷണ സംഘത്തിന്റെ ഒരു വിഭാഗം മൂര്‍ഷിദബാദില്‍ തുടരുകയാണ്. ജിഷ കൊല്ലപ്പെട്ട ദിവസം ഇയാളുടെ ഫോണില്‍ നിന്ന് ജിഷയുടെ ഫോണിലേക്ക് നിരവധി തവണ വിളിച്ചതായി തെളിവ് ലഭിച്ചിരുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ പൊലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ പെരുമ്പാവൂരില്‍ നിന്ന് അപ്രത്യക്ഷനായത്.

സംശയാസ്പദമായി കസ്റ്റഡിയില്‍ എടുക്കുന്നത് തുടരുകയാണ്. എറണാകുളം സൌത്തില്‍ നിന്ന് ഗുജറാത്ത് സ്വദേശിയായ ഒരാളെ കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. ജിഷയുടെ മാതാവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ശ്രമം നടന്നെങ്കിലും ആരോഗ്യ സ്ഥിതി മോശമായതിനാല്‍ നീട്ടിവെച്ചിരിക്കുകയാണ്.

Related Tags :
Similar Posts