പ്രധാനമന്ത്രിയുടെ പ്രസംഗാവേശത്തില്‍ കോഴിക്കോട്ടെത്തിയ പ്രവര്‍ത്തകര്‍
|1008 താമര മൊട്ടുകള്‍ കൊണ്ടുള്ള മാലകള്‍ അണിയിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുതിര്‍ന്ന നേതാക്കളെയും സ്വീകരിച്ചത്.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തരശ്രദ്ധ കിട്ടിയ പ്രധാനമന്ത്രിയുടെ പ്രസംഗം ഊര്‍ജ്ജസ്വലരായ പാര്ട്ടിപ്രവര്ത്തകരുള്പ്പെടെയുള്ള ആള്‍ക്കൂട്ടത്തിനു മുന്നിലാണ് നടന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തോട് ആവേശത്തോടെയാണ് കേള്‍വിക്കാര്‍ പ്രതികരിച്ചത്.
രാവിലെ മുതല്‍ തന്നെ പൊതു സമ്മേളനത്തിനായി ബിജെ പി പ്രവര്‍ത്തകര്‍ കോഴിക്കോട് ബീച്ചിലേക്കെത്തിയിരുന്നു. ആറ് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പൊതു സമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയത്. വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് വേദിയിലെത്തിയ നേതാക്കളെ സ്വീകരിച്ചത്. 1008 താമര മൊട്ടുകള്‍ കൊണ്ടുള്ള മാലകള്‍ അണിയിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുതിര്‍ന്ന നേതാക്കളെയും സ്വീകരിച്ചത്. കേരളത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്നായിരുന്നു ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. എല്‍ കെ അദ്വാനി രാജ്നാഥ് സിംഗ്, വെങ്കയ്യ നായിഡു, എച്ച് രാജ തുടങ്ങിയ ദേശീയ നേതാക്കളെല്ലാം വേദിയില്‍ എത്തിയിരുന്നു.