Kerala
തുരന്തോ എക്സ്‍പ്രസില്‍ ശുചിമുറിയില്‍ നിന്ന് വെള്ളമെടുത്ത് സൂപ്പുണ്ടാക്കിയെന്ന് പരാതിതുരന്തോ എക്സ്‍പ്രസില്‍ ശുചിമുറിയില്‍ നിന്ന് വെള്ളമെടുത്ത് സൂപ്പുണ്ടാക്കിയെന്ന് പരാതി
Kerala

തുരന്തോ എക്സ്‍പ്രസില്‍ ശുചിമുറിയില്‍ നിന്ന് വെള്ളമെടുത്ത് സൂപ്പുണ്ടാക്കിയെന്ന് പരാതി

admin
|
3 July 2017 8:08 AM GMT

മുംബൈ- എറണാകുളം തുരന്തോ എക്സ്‍പ്രസില്‍ വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം പാകം ചെയ്ത് നല്‍കുന്നതായി പരാതി

മുംബൈ- എറണാകുളം തുരന്തോ എക്സ്‍പ്രസില്‍ വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം പാകം ചെയ്ത് നല്‍കുന്നതായി പരാതി. ശുചിമുറിയില്‍ നിന്ന് വെള്ളമെടുത്ത് സൂപ്പ് പാകം ചെയ്തതായും യാത്രക്കാര്‍ പരാതിപ്പെട്ടു. ഭക്ഷണത്തിന് പണം ഈടാക്കിയിട്ടും ശുചിത്വത്തോടെ ഭക്ഷണം ഈ വണ്ടിയില്‍ വിളമ്പുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. സൂപ്പില്‍ ശുചിമുറിയിലെ വെള്ളം ചേര്‍ക്കുന്നതായി കണ്ടെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. പ്രതിഷേധിച്ചിട്ടും റെയില്‍വേ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് യാത്രക്കാര്‍ പറയുന്നു. തീവണ്ടി കോഴിക്കോട്ടെത്തിയപ്പോള്‍ യാത്രക്കാര്‍ ബഹളം വെച്ചു. തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ക്കും പൊലീസിനും യാത്രക്കാര്‍ പരാതി നല്‍കി. തുരന്തോ തീവണ്ടി വൃത്തിഹീനമാണെന്നും കിടക്ക വിരികള്‍ പോലും അലക്കാറില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. ഭക്ഷണമുള്‍പ്പെടെ 2200 രൂപയാണ് മുംബൈയില്‍ നിന്ന് എറണാകുളത്തേക്ക് ടിക്കറ്റ് നിരക്ക്. ഇത്രയും തുക ഈടാക്കിയിട്ടും റെയില്‍വേ അടിസ്ഥാന സൗകര്യം പോലും നല്‍കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

Similar Posts