Kerala
മാണിക്ക് മുന്നില്‍ വാതില്‍ കൊട്ടിയടക്കാതെ കോണ്‍ഗ്രസ്മാണിക്ക് മുന്നില്‍ വാതില്‍ കൊട്ടിയടക്കാതെ കോണ്‍ഗ്രസ്
Kerala

മാണിക്ക് മുന്നില്‍ വാതില്‍ കൊട്ടിയടക്കാതെ കോണ്‍ഗ്രസ്

Alwyn K Jose
|
5 July 2017 5:02 AM GMT

യുഡിഎഫിന്റെ വാതില്‍ കേരളാകോണ്‍ഗ്രസ് എമ്മിന്റെ മുന്നില്‍ കൊട്ടിയടക്കേണ്ടന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണ.

യുഡിഎഫിന്റെ വാതില്‍ കേരളാകോണ്‍ഗ്രസ് എമ്മിന്റെ മുന്നില്‍ കൊട്ടിയടക്കേണ്ടന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണ. കെഎം മാണിയുടെ ഭാഗത്ത് നിന്ന് വിമര്‍ശം ഉണ്ടായാല്‍ മാത്രം മറുപടി നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം.

യുഡിഎഫ് നേതാക്കളുമായി നടത്തിയ കൂടിയാലോചനകള്‍ക്കും നേതാക്കളുടെ യോഗത്തിനും ശേഷമാണ് മാണിയോട് സ്വീകരിക്കേണ്ട സമീപനത്തില്‍ കോണ്‍ഗ്രസ് ധാരണയിലെത്തിയത്. മാണിയെ പ്രകോപിപ്പിക്കരുതെന്ന ലീഗ് ആവശ്യം കൂടി പരിഗണിച്ചായിരുന്നു തീരുമാനം. ബാര്‍ക്കോഴക്കേസില്‍ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് മാണിയെ കുടുക്കിയതെന്ന ആരോപണത്തിന് പ്രതിപക്ഷ നേതാവ് മറുപടി കൊടുത്തു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാണി നല്‍കുന്ന പിന്തുണ സ്വീകരിക്കണോ, വേണ്ടയോയെന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനമെടുക്കൂ. പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റികളോട് മാണിക്കെതിരായ പ്രതിഷേധങ്ങളൊന്നും നടത്തരുതെന്ന് കെപിസിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Similar Posts