പത്തുദിവസത്തെ എംഎല്‍എ...
|കേരള നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കുറവ് ദിവസം എംഎല്‍എ ആയ വ്യക്തി സി.ഹരിദാസാണ്.10 ദിവസമാണ് സി.ഹരിദാസ് എംഎല്‍എ ആയത്.
കേരള നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കുറവ് ദിവസം എംഎല്‍എ ആയ വ്യക്തി സി.ഹരിദാസാണ്.10 ദിവസമാണ് സി.ഹരിദാസ് എംഎല്‍എ ആയത്. ആര്യാടന്‍ മുഹമ്മദിന് മത്സരിക്കുന്നതിനാണ് ഹരിദാസ് രാജിവെച്ചത്.
കോണ്‍ഗ്രസുകാരനായ സി. ഹരിദാസ് എന്നും ആന്റണി ഗ്രൂപ്പിനൊപ്പമാണ് നിലകൊണ്ടത്. അടിയന്തരാവസ്ഥയെ തുടര്‍ന്ന് ആന്റണി വിഭാഗം കോണ്‍ഗ്രസില്‍നിന്നും പുറത്തുപോയി ഇടതുപക്ഷവുമായി സഹകരിച്ചു. അതുകൊണ്ടുതന്നെ 1980ലെ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയായാണ് സി.ഹരിദാസ് മത്സരിച്ചത്. അന്ന് കോണ്‍ഗ്രസുകാരനും ഇന്നത്തെ സിപിഎം നേതാവുമായ ടി.കെ ഹംസയെ നിലമ്പൂര്‍ മണ്ഡലത്തില്‍നിന്നും പരാജയപെടുത്തി നിയമസഭയിലെത്തി. പാര്‍ലമെന്റിലേക്ക് മത്സരിച്ച ആര്യാടന്‍ മുഹമ്മദ് പരാജയപെട്ടു. എന്നാല്‍ ആര്യാടനെ സംസ്ഥാന തൊഴില്‍മന്ത്രിയാക്കി. ഇതോടെ ആര്യാടനു് മത്സരിക്കാന്‍ ഹരിദാസ് രാജിവെച്ചു.
പിന്നീട് ഹരിദാസിനെ രാജ്യസഭ എം.പിയാക്കി. ആന്റണി കോണ്‍ഗ്രസ് ഇടതുപക്ഷവുമായി ഉണ്ടാക്കിയ ധാരണ അവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സി ഹരിദാസന്റെ രാജിയിലൂടെ നിയമസഭയിലെത്തിയ ആര്യാടന്‍ പിന്നീട് പല തവണ മന്ത്രിയായി. എന്നാല്‍ ഹരിദാസിന് ഒരു തവണപോലും സീറ്റുനല്‍കിയില്ല. ഇതിലൊന്നും ഈ ഗാന്ധിയനു പരിഭവമില്ല.10 ദിവസം മാത്രം എംഎല്‍എ സ്ഥാനത്തിരുന്നുവെങ്കിലും പ്രവാസികളുടെ യാത്ര ദുരിതം സംബന്ധിച്ച് നിയമസഭയില്‍ നടത്തിയ പ്രസംഗം ഇന്നും സി.ഹരിദാസ് അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നു.