ബാബുവിന്റെ ഭാര്യ ലോക്കറില്‍ നിന്ന് രേഖകളും സാധനങ്ങളും മാറ്റുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ വിജിലന്‍സിന്
|ഈ മാസം മൂന്നാം തിയതിയാണ് തൃപ്പൂണിത്തുറയിലെ കെ ബാബുവിന്റെ പേരിലുള്ള എസ്.ബി.ടി ലോക്കര്‍ വിജിലന്‍സ് പരിശോധിച്ചത്. പരിശോധനയില്‍ ലോക്കര്‍ കാലിയായി കിടക്കുന്നതാണ് കണ്ടെത്തിയത്.
മുന്‍ മന്ത്രി കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ തൃപ്പൂണിത്തുറ എസ്.ബി.ടി ശാഖയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുത്തു. ബാബുവിന്റെ ഭാര്യ ലോക്കറില്‍ നിന്ന് രേഖകളും സാധനങ്ങളും മാറ്റുന്ന ദൃശ്യങ്ങള്‍ വിജിലന്‍സിന് ലഭിച്ചതായാണ് സൂചന. വിജിലന്‍സ് റെയ്ഡ് നടക്കുന്നതിന് ഒരു മാസം മുന്‍പാണ് ബാബുവിന്റെ ഭാര്യ ലോക്കറുകള്‍ കാലിയാക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഈ മാസം മൂന്നാം തിയതിയാണ് തൃപ്പൂണിത്തുറയിലെ കെ ബാബുവിന്റെ പേരിലുള്ള എസ്.ബി.ടി ലോക്കര്‍ വിജിലന്‍സ് പരിശോധിച്ചത്. പരിശോധനയില്‍ ലോക്കര്‍ കാലിയായി കിടക്കുന്നതാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വിജിലന്‍സ് തയ്യാറായത്. ബാങ്ക് രേഖകള്‍ പരിശോധിച്ചതില്‍ നിന്നും വിജിലന്‍സ് റൈഡ് നടക്കുന്നതിന് കൃത്യം ഒരു മാസം മുന്‍പ് തന്നെ ബാങ്ക് ലോക്കര്‍ കാലിയാക്കിയതായി കണ്ടെത്തി. ആഗസ്ത് പത്താം തിയതി ബാബുവിന്‍രെ ഭാര്യയായണ് ഇത് തുറന്നതെന്നും വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് ഒരു മാസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ വിജിലന്‍സ് പരിശോധിച്ചു. ഇതില്‍ നിന്നുമാണ് ബാബുവിന്റെ ഭാര്യ ലോക്കറില്‍ ഉണ്ടായിരുന്ന രേഖകളും സാധനങ്ങളും മാറ്റുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ബാബുവിന്‍രെ മറ്റൊരു ലോക്കറുള്ള തൃപ്പൂണിത്തുറയിലെ എസ്ബിഐയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ലെ. എന്തൊക്കെ സാധനങ്ങളാണ് മാറ്റിയതെന്നറിയാന്‍ വിശദമായ ചോദ്യം ചെയ്യല്‍ തന്നെ വേണ്ടി വരുമെന്നാണ് വിജിലന്‍സ് പറയുന്നത്. ആയതിനാല്‍ ബാബു അടക്കമുള്ളവരെ ഉടന്‍ തന്നെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.