Kerala
സര്‍ക്കാരിന്റെ മദ്യ ഔട്‌ലെറ്റുകള്‍ പൂട്ടില്ല; പൂട്ടിയ ഔട്‌ലെറ്റുകള്‍ തുറക്കുകയുമില്ലസര്‍ക്കാരിന്റെ മദ്യ ഔട്‌ലെറ്റുകള്‍ പൂട്ടില്ല; പൂട്ടിയ ഔട്‌ലെറ്റുകള്‍ തുറക്കുകയുമില്ല
Kerala

സര്‍ക്കാരിന്റെ മദ്യ ഔട്‌ലെറ്റുകള്‍ പൂട്ടില്ല; പൂട്ടിയ ഔട്‌ലെറ്റുകള്‍ തുറക്കുകയുമില്ല

Alwyn K Jose
|
13 July 2017 9:59 AM GMT

ഓരോ വര്‍ഷവും 10 ശതമാനം വീതം സര്‍ക്കാര്‍ മദ്യ ഔട്‍ലെറ്റുകള്‍ അടച്ചുപൂട്ടുമെന്ന യുഡിഎഫ് മദ്യനയത്തിലെ സുപ്രധാന വ്യവസ്ഥ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചു.

ഓരോ വര്‍ഷവും 10 ശതമാനം വീതം സര്‍ക്കാര്‍ മദ്യ ഔട്‍ലെറ്റുകള്‍ അടച്ചുപൂട്ടുമെന്ന യുഡിഎഫ് മദ്യനയത്തിലെ സുപ്രധാന വ്യവസ്ഥ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. നിലവിലെ ഔട്‌ലെറ്റുകള്‍ പൂട്ടുകയോ കഴിഞ്ഞ വര്‍ഷം അടച്ചുപൂട്ടിയ ഔട്‌ലെറ്റുകള്‍ തുറക്കുകയോ ചെയ്യില്ല. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.

ബിവറേജസ് കോര്‍പറേഷന്റെ 268 ഔട്‌ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ 36 ഔട്‌ലെറ്റുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ വര്‍ഷവും 10 ശതമാനം ഔട്‌ലെറ്റുകള്‍ വീതം പൂട്ടുമെന്ന നിലവിലെ മദ്യനയപ്രകാരം, വരുന്ന ഒക്ടോബര്‍ രണ്ടിന് 38 ഔട്‌ലെറ്റുകള്‍ കൂടി പൂട്ടണം. എന്നാല്‍ പുതുതായി പൂട്ടാനോ പൂട്ടിയത് തുറക്കാനോ ഉദ്ദേശമില്ല. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡി അഡിക്ഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വിനോദ സഞ്ചാര മേഖലകളിലെങ്കിലും മദ്യനയത്തില്‍ ഇളവ് വേണമെന്ന ടൂറിസം മന്ത്രിയുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. പുതിയ മദ്യനയം പ്രഖ്യാപിക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കും.

വിദ്യാര്‍ഥികള്‍ക്കുള്ള സൌജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി ഡിപിഐ വഴി നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പദ്ധതിപ്രകാരം പരിക്കേറ്റാല്‍ 10000 രൂപയും മരിച്ചാല്‍ 50000 രൂപയുമാണ് സാമ്പത്തിക സഹായം നല്‍കുക. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വീട് വെച്ചുനല്‍കാന്‍ സത്യസായി ട്രസ്റ്റിന് 15 ഏക്കര്‍ റവന്യൂഭൂമി വിട്ടുനല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

Similar Posts