Kerala
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായിമണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായി
Kerala

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായി

Khasida
|
13 July 2017 8:39 PM GMT

ഭക്തലക്ഷങ്ങള്‍ തീര്‍ത്ഥാടന പുണ്യംതേടിയെത്തുന്ന മറ്റൊരു മണ്ഡലകാലത്തിന് കൂടി തുടക്കമായി.

ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായി. രാവിലെ 3 മണിക്ക് പുതിയ മേല്‍ശാന്തി ടി എം ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ശബരിമല നടതുറന്നതോടെയാണ് ജനുവരി 21 വരെ നീളുന്ന മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് തുടക്കമായത്.

വൃശ്ചികപ്പുലരിയായ ഇന്ന് രാവിലെ 3ന് പുതിയ മേൽശാന്തി നടതുറന്നതോടെ ഭക്തലക്ഷങ്ങള്‍ തീര്‍ത്ഥാടന പുണ്യംതേടിയെത്തുന്ന മറ്റൊരു മണ്ഡലകാലത്തിന് കൂടി തുടക്കമായി.

തന്ത്രിയുടെ കാർമികത്വത്തിൽ മഹാഗണപതിഹോമത്തോടെയാണ് തീർഥാടന കാലത്തെ പൂജകൾക്ക് തുടക്കമായത്. ഡിസംബർ 26നു മണ്ഡല പൂജ കഴിഞ്ഞു നട അടയ്ക്കും. മകരവിളക്കിനായി 30നായിരിക്കും നട തുറക്കുക. ജനുവരി 14ന് ആണ് മകരവിളക്ക്. തീർഥാടനം പൂർത്തിയാക്കി 21നു നട അടയ്ക്കും.

തീർഥാടകരുടെ തിരക്കു പരിഗണിച്ച് നട തുറക്കുന്നത് ഒരു മണിക്കൂർ നേരത്തേയാക്കിയിട്ടുണ്ട്. ദിവസവും പുലർച്ച മൂന്നിനു നട തുറക്കും. രാത്രി പത്തരയ്ക്ക് ഹരിവരാസനം പാടി നട അടയ്ക്കും. അഭൂതപൂർവമായ തിരക്ക് ഉണ്ടായാൽ നട അടയ്ക്കൽ 11 വരെ നീളും. കൂടുതൽ ദർശന സൗകര്യം ഒരുക്കാൻ തന്ത്രി കണ്ഠര് രാജീവരാണ് പുതിയ നിർദേശം വച്ചത്. വിശ്വാസികളുടെ തിരക്കും, ഭീഷണിയും കണക്കിലെടുത്ത് പ്രത്യേകം സുരക്ഷാ സജ്ജീകരണങ്ങളാണ് ശബരിമലയിലും സന്നിധാനത്തും ക്രമീകരിച്ചിരിക്കുന്നത്.

Related Tags :
Similar Posts