അടച്ചുപൂട്ടാന്‍ അപേക്ഷ നല്‍കിയ സ്കൂളുകളുടെ പട്ടിക മീഡിയവണിന്
|14 സ്കൂളുകളില്‍ 4 സ്കൂളുകളും തൃശൂര്‍ ജില്ലയില്‍ നിന്നുള്ളവ.
വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ അടച്ചുപൂട്ടാന്‍ അപേക്ഷ നല്‍കിയ സ്കൂളുകളുടെ പട്ടിക മീഡിയവണിന് ലഭിച്ചു. 14 സ്കൂളുകളില്‍ 4 സ്കൂളുകളും തൃശൂര്‍ ജില്ലയില്‍ നിന്നുള്ളവ. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഈ സ്കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെയും അന്തിമതീരുമാനമെടുത്തില്ല.
അടച്ചുപൂട്ടാന്‍ അപേക്ഷ നല്‍കി സര്‍ക്കാറിന്റെ അന്തിമ തീരുമാനം കാത്ത് കിടക്കുന്ന 14 എയ്ഡഡ് സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഈ സ്കൂളുകളുടെ പട്ടിക കഴിഞ്ഞ ദിവസം പൊതു വിദ്യാഭ്യാസ സെക്രട്ടറി സര്‍ക്കാറിന് കൈമാറിയിരുന്നു.
14 സ്കൂളുകളില്‍ 4 എയ്ഡഡ് സ്കൂളുകളും തൃശൂര്‍ ജില്ലയിലാണ്. കൈപ്പമംഗലം എയ്ഡഡ് ജൂനിയര്‍ ബേസിക് സ്കൂള്‍, സിജെഎം യുപി സ്കൂള്‍ മറത്തക്കര, സെന്‍ട്രല്‍ എല്‍പി സ്കൂള്‍ സൃശൂര്‍, ക്ഷേമോദയം എല്‍പി സ്കൂള്‍ പെരിഞ്ഞനം എന്നിവയാണവ. മറ്റ് ആറ് ജില്ലകളിലായാണ് ബാക്കി 10 സ്കൂളുകളുള്ളത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, പാലക്കാട് എന്നീ ജില്ലകളില്‍ രണ്ട് സ്കൂള്‍ വീതവും എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ ഓരോ സ്കൂളുമാണ് പട്ടികയിലുള്ളത്.
അതിരുങ്കല്‍ സിഎംഎസ് യുപി സ്കൂള്‍, എസ് ഐ എസ് എല്‍ പി സ്കൂള്‍, വൈ എം എം എ എല്‍ പി സ്കൂള്‍, പള്ളിക്കല്‍ ചിത്തിരവിലാസം എല്‍ പി സ്കൂള്‍, തവളപ്പാറ എച്ച് യു എല്‍ പി സ്കൂള്‍, മുരുകാനി എല്‍ എന്‍ പുരം സി എം എം ജൂനിയര്‍ ബേസിക് സ്കൂള്‍, പടിഞ്ഞാറ്റുഭാഗം സെന്റ് ജോസഫ് എല്‍ പി സ്കൂള്‍, മുണ്ടക്കയം വട്ടക്കാവ് സെന്റ് സേവിയേഴ്സ് എല്‍ പി സ്കൂള്‍, പള്ളിപ്പുറം യൂണിയന്‍ യു പി സ്കൂള്‍, പെരുമ്പടപ്പ് എം എം എല്‍ പി സ്കൂള്‍ എന്നിവയാണവ.
നിയമപ്രകാരം അടച്ചുപൂട്ടുകയോ ഏറ്റെടുക്കുകയോ മാത്രമാണ് ഈ സ്കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാറിന് മുന്പിലുള്ള പോംവഴി. ഏറ്റെടുക്കാന്‍ വലിയ സാന്പത്തിക ബാധ്യതയാകും എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സര്‍ക്കാര്‍ ഇതുവരെയും കൈക്കൊണ്ടിട്ടില്ല.