സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്
|ഇന്ന് വൈകിട്ട് ആറുമണിക്കാണ് മുഖ്യമന്ത്രി മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തുന്നത്. 30 ശതമാനം മെറിറ്റ് സീറ്റില്‍ 4.4 ലക്ഷമെന്ന ഫോര്‍മുലയുമായാണ് മാനേജ്മെന്റുകള്‍ ഇന്നലത്തെ ചര്‍ച്ചയില്‍ മുന്നോട്ടു വെച്ചത്...
സ്വാശ്രയ മെഡിക്കല്‍ പ്രവേശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തും. 30 ശതമാനം മെറിറ്റ് സീറ്റിലെ ഫീസ് സംബന്ധിച്ച് തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് ചര്‍ച്ച. ഇന്നത്തെ ചര്‍ച്ചയില്‍ അന്തിമധാരണയുണ്ടാകുമെന്നാണ് സൂചന.
ഇന്ന് വൈകിട്ട് ആറുമണിക്കാണ് മുഖ്യമന്ത്രി മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തുന്നത്. 30 ശതമാനം മെറിറ്റ് സീറ്റില്‍ 4.4 ലക്ഷമെന്ന ഫോര്‍മുലയുമായാണ് മാനേജ്മെന്റുകള്‍ ഇന്നലത്തെ ചര്‍ച്ചയില്‍ മുന്നോട്ടു വെച്ചത്. ക്രിസ്ത്യന്‍ മാനേജ്മെന്റ് സീറ്റിന് തുല്യമായ ഫീസാണിത്. എന്നാല്‍ പരമാവധി 2.5 ലക്ഷമെന്ന നിലപാട് ചര്‍ച്ചയില്‍ ആരോഗ്യമന്ത്രിയും കൈക്കൊണ്ടു.
ഇതോടെ കഴിഞ്ഞ ദിവസത്തെ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇന്ന് മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തുന്നത്. ഇന്നത്തെ ചര്‍ച്ചയില്‍ സമവായമാകുമെന്നാണ് സൂചന. തര്‍ക്കം തുടരുന്ന 30 ശതമാനം മെറിറ്റ് സീറ്റില്‍ ധാരണയാകുന്നതോടെ മാനേജ്മെന്റ് സീറ്റിലും ഡെന്റല്‍ സീറ്റിലും തുടരുന്ന തര്‍ക്കവും പരിഹരിക്കപ്പെടും.