മീന്‍ വിലയിടിച്ച് നോട്ട് നിരോധം; നീണ്ടകരയില്‍ പകുതിയിലേറെ ബോട്ടുകളും പ്രവര്‍ത്തനം നിര്‍ത്തി
|മത്സ്യബന്ധന മേഖലയിലെ പ്രത്യാഘാതം രൂക്ഷം
നോട്ട് നിരോധം പത്ത് ദിവസം പിന്നിട്ടതോടെ മത്സ്യബന്ധന മേഖലയിലെ പ്രത്യാഘാതം രൂക്ഷമാകുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ഹാര്‍ബറുകളിലൊന്നായ നീണ്ടകരയില്‍ പകുതിയിലേറെ ബോട്ടുകളും പ്രവര്‍ത്തനം നിര്‍ത്തി. പതിനായിരത്തിലധികം തൊഴിലാളികള്‍ക്കാണ് ഇവിടെ തൊഴില്‍ ഇല്ലാതായിരിക്കുന്നത്.
ഇത്രയും മീനിന് കുറഞ്ഞത് ഒന്‍പതിനായിരം രൂപയെങ്കിലും നേരത്തെ ലഭിക്കുമായിരുന്നു. പക്ഷെ ഇപ്പോള്‍ കിട്ടിയത് വെറു നാലായിരം മാത്രം. മീന്‍ വിലയിടിച്ചത് നോട്ട് നിരോധം തന്നെ. ഒരു ദിവസം കടലില്‍ പോകുന്നതിന് മുപ്പതിനായിരം മുതല്‍ നാല്‍പ്പതിനായിരം വരെയാണ് ഒരു ബോട്ടിന് ചിലവ്. മീന്‍ വിലയിടിഞ്ഞതോടെ കച്ചവടം കടുത്ത നഷ്ടമായി. ഇതേതുടര്‍ന്നാണ്
ബോട്ടുകള്‍ കൂട്ടത്തോടെ മത്സ്യബന്ധനം നിര്‍ത്തിക്കുന്നത്. 1500ല്‍ അധികം ബോട്ടുകളുള്ള കൊല്ലം നീണ്ടകരയില്‍ നിന്ന് കഴിഞ്ഞദിവസം നൂറില്‍ താഴെ ബോട്ടുകള്‍ മാത്രമാണ് കടലിലിറങ്ങിയത്.
പതിനായിരത്തിലധം തൊഴിലാളികള്‍ക്കാണ് ഇതോടെ തൊഴില്‍ ഇല്ലാതായത്. ഇതിനിടെ മത്സ്യത്തില്‍ രാസപ്രയോഗം നടത്തുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഇവര്‍ക്ക് തിരിച്ചടിയാവുന്നുണ്ട്.
മീന്‍ വാങ്ങാന്‍ ആളില്ലാതാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ബോട്ടുകള്‍ മത്സ്യബന്ധനം നിര്‍ത്തിവച്ചേക്കുമെന്നാണ് വിവരം.