Kerala
ജോലിക്കിടെ ആക്രമിക്കപ്പെട്ട ലക്ഷദ്വീപ് പൊലീസുകാരന്‍ ഗുരുതരാവസ്ഥയില്‍ജോലിക്കിടെ ആക്രമിക്കപ്പെട്ട ലക്ഷദ്വീപ് പൊലീസുകാരന്‍ ഗുരുതരാവസ്ഥയില്‍
Kerala

ജോലിക്കിടെ ആക്രമിക്കപ്പെട്ട ലക്ഷദ്വീപ് പൊലീസുകാരന്‍ ഗുരുതരാവസ്ഥയില്‍

Sithara
|
20 July 2017 4:10 PM GMT

തെളിവെടുപ്പിന് കൊണ്ട് വന്ന ലൈംഗിക പീഡന കേസ് പ്രതിയെ അക്രമിക്കാന്‍ ശ്രമിച്ചവരെ തടയുമ്പോഴാണ് അസ്കറിന് പരിക്കേറ്റത്.

ജോലിക്കിടെ ആക്രമണത്തിനിരയായ ലക്ഷദ്വീപ് പൊലീസുകാരന്‍ ഗുരുതരാവസ്ഥയില്‍. തലക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റ അസ്കര്‍ യാസീനെന്ന പൊലീസുകാരന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തെളിവെടുപ്പിന് കൊണ്ട് വന്ന ലൈംഗിക പീഡന കേസ് പ്രതിയെ അക്രമിക്കാന്‍ ശ്രമിച്ചവരെ തടയുമ്പോഴാണ് അസ്കറിന് പരിക്കേറ്റത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കാന്‍ ശ്രമിച്ച മൂസ എന്നയാളെ
കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ മിനിക്കോയ് ദ്വീപില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ ആക്രമിക്കുകയായിരുന്നു. എസ് ഐയുടെ നേതൃത്വത്തില്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കോണ്‍സ്റ്റബിള്‍ അസ്കറ്‍ യാസീന് പരിക്കേറ്റത്. തലക്ക് പുറകില്‍ കരിങ്കല്ല് കൊണ്ട് ഇടിയേറ്റ് അസ്കര്‍ നിലത്ത് വീണു. പുറത്തും നട്ടെല്ലിനും മര്‍ദ്ദനമേറ്റ് ബോധരഹിതമായ അസ്കറിനെ
അടിയന്തരമായി കൊച്ചിയിലെത്തിക്കുകയായിരുന്നു.

അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴും. അറസ്റ്റിലായ മൂസക്ക് ഉന്നത രാഷ്ട്രീയ ബന്ധമുള്ളതിനാല്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ നീക്കം നടക്കുന്നതായും ആക്ഷേപമുണ്ട്.

Similar Posts