വന്‍ നേട്ടമുണ്ടാക്കാന്‍ കഴിയാതെ ബിഡിജെഎസ്
|രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് വലിയ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും ഫലം അത്രക്ക് ആശ്വാസം പകരുന്നതല്ല
രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് വലിയ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും ഫലം അത്രക്ക് ആശ്വാസം പകരുന്നതല്ല. കുട്ടനാട്ടിലടക്കം മത്സരിച്ച പല മണ്ഡലങ്ങളിലും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ബിഡിജെഎസിനായില്ല. എന്‍ഡിഎ മുന്നണിയില്‍ നിന്നതുകൊണ്ടുള്ള വോട്ട് വര്‍ധനവൊഴിച്ചാല്‍ ഈഴവ വോട്ട് കാര്യമായി നേടാനും പാര്‍ട്ടിക്കായില്ലെന്നും തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു.
70 എസ്എന്‍ഡിപി ശാഖകളും 764 മൈക്രോഫിനാന്‍സ് ഘടകങ്ങളും ഉപയോഗപ്പെടുത്താമെന്നതായിരുന്നു കുട്ടനാട് മണ്ഡലത്തിലെ ബിഡിജെഎസിന്റെ മനസിലിരുപ്പ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 23000ല്‍ പരം വോട്ട് ബിജെപി നേടിയിരുന്നു. ഇപ്പോള്‍ ഇവിടെ എന്‍ഡിഎ മുന്നണിയായി 33,044 വോട്ടാണ് നേടാന്‍ മാത്രമാണ് കഴിഞ്ഞത്. ബിഡിജെഎസിനായി പ്രധാനമന്ത്രി പ്രചാരണത്തിനിറങ്ങിയ ഏക മണ്ഡലമായ ഇവിടെ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ സംഭവിച്ചതും സമാനമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ 35000ല്‍ പരം വോട്ടിനൊപ്പം ബിഡിജെഎസ് കൂടിചേര്‍ന്നിട്ടും പതിനായിരം കൂടിയാണ് വര്‍ധിപ്പിക്കാനായത്. ബിഡിജെഎസ് പ്രതീക്ഷ വച്ച ഇടുക്കി, തൃശൂര്‍, കൊല്ലം, കോട്ടയം ജില്ലകളിലും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എല്‍ഡിഎഫിനൊപ്പം നിന്ന പരമ്പരാഗതമായ വോട്ടില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് കരുതിയിടെത്തെല്ലാം ഇടതുമുന്നേറ്റമുണ്ടായതും ബിഡിജെഎസിന് തിരിച്ചടിയായി. നൂനപക്ഷ ധ്രുവീകരണമാണ് കാരണമെന്ന് പറയുമ്പോഴും ഈഴവ വോട്ടില്‍ വന്ന കുറവിനെക്കുറിച്ച് ബിഡിജെഎസിന് വരും ദിവസങ്ങളില്‍ ആലോചിക്കേണ്ടിവരും.
38 മണ്ഡലങ്ങളില്‍ ബിഡിജെഎസ് മത്സരിക്കുമ്പോഴും മലമ്പുഴയില്‍ വിഎസിന്റെ ഭൂരിപക്ഷം കുറയുമെന്നും പറവൂരില്‍ വി ഡി സതീശനും ഉടുമ്പന്‍ചോലയില്‍ എം എം മണിയും പീരുമേട്ടില്‍ ഇ എസ് ബിജിമോള്‍ക്കെതിരെയും പരസ്യമായ നിലപാടെടുത്തിരുന്നു. ഇവരുടെ വിജയവും വെള്ളാപ്പള്ളി നടേശന് തിരിച്ചടിയായി.