Kerala
Kerala
സര്‍ക്കാര്‍ നിലപാട് ദൌര്‍ഭാഗ്യകരമാണെന്ന് വിഎസ്
|24 July 2017 4:26 PM GMT
പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് താന്‍ കോടതിയില്‍ പോയത്
ഐസ്ക്രീം കേസില്‍ സര്‍ക്കാര്‍ നിലപാട് ദൌര്‍ഭാഗ്യകരമാണെന്ന് വിഎസ് അച്യുതാനന്ദന്‍. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കു വേണ്ടിയാണ് താന്‍ കോടതിയില്‍ പോയത്. രാഷ്ട്രീയപ്രേരിതമെന്ന് കോടതി വിലയിരുത്തരുതായിരുന്നുവെന്നും വിഎസ് അഭിപ്രായപ്പെട്ടു.
വിഎസിനെ തള്ളി ഹരജി രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചിരുന്നത്. ഇതേതുടര്‍ന്ന് ഹരജി കോടതി തള്ളുകയും ചെയ്തു.