Kerala
മഅദനിയുടെ അന്യായ തടങ്കല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഡിപി ബഹുജന സംഗമംമഅദനിയുടെ അന്യായ തടങ്കല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഡിപി ബഹുജന സംഗമം
Kerala

മഅദനിയുടെ അന്യായ തടങ്കല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഡിപി ബഹുജന സംഗമം

Subin
|
25 July 2017 2:46 PM GMT

സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍റെ സന്ദേശം വായിച്ചു കൊണ്ടായിരുന്നു സമ്മേളനത്തിന്‍റെ ഉദ്ഘാടനം

പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ അന്യായ തടങ്കല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഡിപി യുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് ബഹുജന സംഗമം സംഘടിപ്പിച്ചു. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍റെ സന്ദേശം വായിച്ചു കൊണ്ടായിരുന്നു സമ്മേളനത്തിന്‍റെ ഉദ്ഘാടനം. ജനതാദള്‍ എസ് സംസ്ഥാന പ്രസിഡണ്ട് ഡോക്ടര്‍ നീല ലോഹിത ദാസന്‍ നാടാര്‍. എസ് ഡി പി ഐ നേതാവ് നാസറുദ്ദീന്‍ എളമരം തുടങ്ങിയവര്‍ പങ്കെടുത്തു.

മഅദനിയുടെ വിചാരണ തടവ് അവസാവിപ്പിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ ദിനമായ ഡിസംബര്‍ പത്തിന് കര്‍ണ്ണാടകയിലേക്ക് പി ഡി പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുമെന്ന് പി ഡി പി സീനിയര്‍ വൈസ് പ്രസിഡണ്ട് പൂന്തുറ സിറാജ് പറഞ്ഞു.

Related Tags :
Similar Posts