കോഴിക്കോട് കലക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എംകെ രാഘവന് എംപി
|ജനക്ഷേമത്തിലല്ല , മറിച്ച് സൈബര്‍ ഭരണത്തിലാണ് കളക്ടര്‍ക്ക് താല്പര്യമെന്നും എം കെ രാഘവന് വാര്‍ത്താസമ്മേളനത്തില്‍....
തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്ന കോഴിക്കോട് ജില്ല കലക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം കെ രാഘവന് എം പി. ഒരു ജനപ്രതിനിധിയോട് കാണിക്കേണ്ട മര്യാദ കലക്ടര്‍ കാണിച്ചിട്ടില്ലെന്നും ഇക്കാര്യം ബന്ധപ്പെട്ട പാര്ലിമെന്ര് സമിതിയെ അറിയിക്കുമെന്നും എം കെ രാഘവന് കോഴിക്കോട്ട്പറഞ്ഞു. എം പി യുടെ വികാര പ്രകടനത്തിന് കാരണമെന്തെന്നറിയില്ലെന്നും എം പി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പരിശോധനകള്‍ തുടരുമെന്നുമായിരുന്നു എം കെ രാഘവന്റെ പരാമര്‍ശത്തോടുള്ള ജില്ല കലക്ടര്‍ എന്‍ പ്രശാന്തിന്റെ മറുപടി
സാമൂഹ്യ മാധ്യമങ്ങളിലല്ല സമൂഹ മധ്യത്തിലാണ് താന്‍ ജീവിക്കുന്നതെന്ന്പറഞ്ഞായിരുന്നു എം കെ രാഘവന് ജില്ല കലക്ടര്‍ക്കെതിരെയുള്ള നിശിത വിമര്‍ശനത്തിന് ഇന്ന് തുടക്കമിട്ടത്. കോഴിക്കോട് വാര്‍ത്ത സമ്മേളനം വിളിച്ച് എം പി കലക്ടര്‍ക്കെതിരെ ആഞ്ഞടിച്ചു. മാനാഞ്ചിറ വെള്ളിമാട് കുന്ന് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കലക്ടറെ മുന്‍പൊരിക്കല്‍ താന്‍ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെ പകപോക്കലാണ് കലക്ടര്‍ ഇപ്പോള്‍ ചെയ്യുന്നതെന്ന് സംശയിക്കുന്നതായി എം കെ രാഘവന് പറഞ്ഞു
മുന്‍ കാലങ്ങളില്‍ പ്രാദേശിക വികസന ഫണ്ട് നൂറ് ശതമാനം വിനയോഗിച്ച എംപിയായിരുന്നു താനെന്നും എന്നാല്‍ കലക്ടറുടെ നിലപാട് മൂലം ഫണ്ട്വിനയോഗത്തില്‍ തടസ്സമുണ്ടായതായും എം കെ രാഘവന് പറഞ്ഞു.എം പി ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതികള്‍ക്ക് പണം അനുവദിക്കുന്നതിന് മുന്‍പായി പരിശോധനയെന്നത് സ്വാഭാവിക നടപടി മാത്രമാണെന്നായിരുന്നു ജില്ല കലക്ടര്‍ എന്‍ പ്രശാന്തിന്റെ മറുപടി.
എം പി യുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചുള്ള എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും പൂര്‍ത്തിയായ പദ്ധതികള്‍ക്ക് പണം നല്‍കുന്നതിന് മുന്‍പായി പരിശോധന പാടില്ലെന്ന് ആര്പറഞ്ഞാലും അംഗീകരിക്കില്ലെന്നും എം കെ രാഘവന് പറഞ്ഞു