പനാമ കള്ളപ്പണ പട്ടികയില്‍ മലയാളിയും
|പനാമ കള്ളപണ നിക്ഷേപകരുടെ പട്ടികയില്‍ മലയാളിയായ ജോര്‍ജ് മാത്യു.
പനാമ കള്ളപണ നിക്ഷേപകരുടെ പട്ടികയില്‍ മലയാളിയായ ജോര്‍ജ് മാത്യു. തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യു 12 വര്‍ഷമായി സിംഗപ്പൂരില്‍ ചാര്‍ട്ടേട് അക്കൌണ്ടന്റാണ്. എന്നാല്‍ ആര്‍ബിഐ മാനദണ്ഡങ്ങള്‍ തനിക് ബാധകമല്ലെന്ന് ജോര്‍ജ് മാത്യു അവകാശപ്പെടുന്നു.
മധ്യ തെക്കന്‍ അമേരിക്കന്‍ രാജ്യമായ പനാമയില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതി വെട്ടിപ്പ് നടത്തുന്നതിനും സഹായവും ഉപദേശവും നല്‍കി പ്രവര്‍ത്തിക്കുന്ന മൊസാക് ഫോന്‍സേക എന്ന സ്ഥാപനത്തിലെ രഹസ്യ വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 500 ഓളം ഇന്ത്യക്കാരുടെ പേരുകളാണ് പട്ടികയിലുള്ളത്. കള്ളപ്പണ നിക്ഷേപകരുടെ പേര് വിവരങ്ങള്‍ അടങ്ങുന്ന 100ലക്ഷത്തിലേറെ രേഖകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതി വെട്ടിപ്പ് നടത്തുന്നതിനും ആരെയൊക്കെ എങ്ങനെയെല്ലാം സഹായിച്ചു എന്ന് വെളിപ്പെടുത്തുന്നതാണ് രേഖകള്‍. കള്ളപ്പണം നിക്ഷേപിച്ച 500 ഇന്ത്യക്കാരെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്ന് അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് തുടങ്ങി 500 പേരുടെ പേര് വിവരങ്ങളാണ് ചോര്‍ന്ന രേഖകളില്‍ ഉള്ളത്. ഭൂരിഭാഗം പേരും പണമെല്ലാം വിവിധ കമ്പനികളിലാണ് നിക്ഷേപിച്ചത്.