ലോ അക്കാദമി: സര്‍വകലാശാല ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
|വിദ്യാര്‍ത്ഥി സമരം പതിനെട്ടാം ദിവസത്തിലേക്ക്;
തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥികളുടെ ആരോപണങ്ങളില്‍ തെളിവെടുപ്പ് നടത്തിയ സര്‍വകലാശാല ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ഉപസമിതി കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടി വേണമെന്ന് ഇന്നത്തെ സിന്‍ഡിക്കേറ്റ് തീരുമാനിക്കും.
അക്കാദമിയിലെ ചട്ടലംഘനങ്ങള്‍, ഭൂമി ഇടപാട്, പ്രിന്‍സിപ്പലിനെതിരായ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ എന്നിവയാണ് 9 അംഗ ഉപസമിതി അന്വേഷിച്ചത്. വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും കോളജ് അധികൃതരില്‍ നിന്നും ഉപസമിതി മൊഴിയെടുത്തിരുന്നു. നിരവധി പരാതികളാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉപസമിതിക്ക് മുന്നില്‍ നല്‍കിയത്.
ആരോപണങ്ങള്‍ കഴമ്പുളളതാണെന്ന് ഉപസമിതി കണ്ടെത്തുകയും ചെയ്തിരുന്നു. കോളജിന്റെ അംഗീകാരം സംബന്ധിച്ച രേഖകള്‍ ഉപസമിതിക്ക് കണ്ടെത്താനായില്ല.
അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടി വേണമെന്ന നിര്‍ദേശം സിന്‍ഡിക്കേറ്റിലെ സിപിഐ, കോണ്‍ഗ്രസ് അംഗങ്ങള്‍ മുന്നോട്ടു വെക്കും. അതേസമയം ഉപസമിതി നടപടി സംബന്ധിച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കില്ലെന്നാണ് സൂചന. അക്കാര്യത്തില്‍ സിന്‍ഡിക്കേറ്റ് തീരുമാനമെടുക്കട്ടേയെന്നാണ് ഉപസമിതിയുടെ നിലപാട്.