Kerala
Kerala
സംസ്ഥാനത്തെ ട്രഷറികളില്‍ കറന്‍സി ക്ഷാമമെന്ന് തോമസ് ഐസക്
|2 Aug 2017 12:51 AM GMT
ആര്‍ബിഐയുടെ ഭാഗത്ത് നിന്ന് മനപ്പൂര്‍വ്വമായ അവഗണനയാണ് ഉണ്ടാകുന്നതെന്നും രാഷ്ട്രീയ ഉപകരണമായി ആര്‍ബിഐ മാറുന്നതായും
സംസ്ഥാനത്തെ ട്രഷറികളില്‍ കറന്‍സി ക്ഷാമമെന്ന് ധനമന്ത്രി തോമസ് ഐസക്. ആര്‍ബിഐ കറന്‍സി ലഭ്യമാക്കാത്തത് മൂലം പെന്‍ഷന്‍ മുടങ്ങുന്ന സാഹചര്യമാണുളളത്. ആവശ്യപ്പെട്ടതിന്റെ മൂന്നില്‍ ഒന്നുംപോലും കറന്‍സി ലഭ്യമാക്കിയില്ല. കേരളത്തോട് ആര്‍ബിഐയുടേത് പക്ഷപാതപരമായ പെരുമാറ്റമാണ്. ആര്‍ബിഐയുടെ ഭാഗത്ത് നിന്ന് മനപ്പൂര്‍വ്വമായ അവഗണനയാണ് ഉണ്ടാകുന്നതെന്നും രാഷ്ട്രീയ ഉപകരണമായി ആര്‍ബിഐ മാറുന്നതായും തോമസ് ഐസക് ആരോപിച്ചു. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിത്തേര്‍ത്തു.