ആട് ആന്‍റണിക്കുള്ള ശിക്ഷ വിധിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി
![](/images/authorplaceholder.jpg?type=1&v=2)
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആട് ആന്‍റണിയെ സുരക്ഷിതമായി കോടതിയില്‍ ഹാജരാക്കാന്‍ ആകല്ല
പൊലീസ് ഉദ്യോഗസന്‍ മണിയന്പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആട് ആന്റണിക്കുള്ള ശിക്ഷാ വിധി പ്രസ്താവിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആട് ആന്‍റണിയെ സുരക്ഷിതമായി കോടതിയില്‍ ഹാജരാക്കാന്‍ ആകല്ല എന്ന് പൊലീസ് ജില്ലാ മജിസ്ട്രേറ്റിന് കത്ത് നല്‍കിതിന്‍റെ അടിസ്ഥാവനത്തിലാണ് വിധി മാറ്റിയത്..
മാധ്യമപ്രവര്‍ത്തകരെ കോടതിക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം തീരുമാനം എടുത്തിരുന്നു.. ഇന്ന് കോടതി ബഹിഷ്കരിച്ച അഭിഭാഷകര്‍ സ്വകാര്യ കേസില്‍ വാദിക്കാന്‍ തിരുവനന്തപുരത്ത് നിന്നെത്തിയ അഭിഭാഷകനെ കോടതിയില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു..