ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരായ പൊലീസ് നടപടി: തലസ്ഥാനം സംഘര്‍ഷഭൂമിയായി
|പൊലീസ് ആസ്ഥാനത്തിന് മുന്നിലും ആശുപത്രി പരിസരവും സെക്രട്ടറിയേറ്റ് പരിസരവുമെല്ലാം സമരഭൂമിയായി മാറി.
ജിഷ്ണുവിന്റെ ബന്ധുക്കാര്ക്കെതിരെ നടന്ന പൊലീസ് നടപടി തലസ്ഥാനത്തെ സംഘര്‍ഷഭൂമിയാക്കി. പൊലീസ് ആസ്ഥാനത്തിന് മുന്നിലും ആശുപത്രി പരിസരവും സെക്രട്ടറിയേറ്റ് പരിസരവുമെല്ലാം സമരഭൂമിയായി മാറി.
ജിഷ്ണുവിന്റെ അമ്മയെയും ബന്ധക്കളെയും ബലപ്രയോഗത്തിലൂടെ നീക്കം ചെയ്ത് മുതല്‍ സംഘര്‍ഷം തുടങ്ങി. ജിഷ്ണുവിന്റെ അമ്മയെയും സഹോദരനെയും പേരൂര്ക്കാട് ആശുപത്രിയിലേക്ക് പ്രവേശിപ്പച്ചതറിഞ്ഞതോടെ രാഷ്ട്രീ യ നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലെത്തി
ഡിജിപി ആശുപത്രിയില്‍ എത്തുമെന്നറിഞ്ഞതോടെ കെ എസ് യു, ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചു. ഐ ജി മനോജ് എബ്രഹാമിനെ തടയാനുള്ള ശ്രമം ഐ ജി തന്നെ ഇടപെട്ട് ഒഴിവാക്കി. ഡി ജി പി എത്തിയപ്പോഴും പ്രതിഷേധം ഉണ്ടായി. അശ്വതി ജ്വാല ഉള്‍പ്പെടെ ഏതാനും വനിതാ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. ഡി ജി പി ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു