Kerala
മത്സ്യത്തൊഴിലാളിയെ കാണാതായെന്ന് വാര്‍ത്ത; നെഞ്ചിടിപ്പോടെ തീരദേശവാസികള്‍മത്സ്യത്തൊഴിലാളിയെ കാണാതായെന്ന് വാര്‍ത്ത; നെഞ്ചിടിപ്പോടെ തീരദേശവാസികള്‍
Kerala

മത്സ്യത്തൊഴിലാളിയെ കാണാതായെന്ന് വാര്‍ത്ത; നെഞ്ചിടിപ്പോടെ തീരദേശവാസികള്‍

admin
|
5 Aug 2017 7:49 AM GMT

മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന വാര്‍ത്ത ആലപ്പുഴ തീരത്തെ പരിഭ്രാന്തിയിലാഴ്ത്തി. കോസ്റ്റ് ഗാര്‍ഡും നേവിയും രണ്ട് മണിക്കൂറിലധികം തെരച്ചില്‍ നടത്തി.

മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന വാര്‍ത്ത ആലപ്പുഴ തീരത്തെ പരിഭ്രാന്തിയിലാഴ്ത്തി. കോസ്റ്റ് ഗാര്‍ഡും നേവിയും രണ്ട് മണിക്കൂറിലധികം തെരച്ചില്‍ നടത്തി. തകര്‍ന്നെന്ന് പറഞ്ഞ ബോട്ട് തന്റേതാണെന്ന കൊല്ലം സ്വദേശിയുടെ വെളിപ്പെടുത്തലോടെയാണ് ആശങ്കക്ക് അവസാനമായത്.

നാല് മത്സ്യത്തൊഴിലാളികള്‍ ബോട്ട് മുങ്ങി അപകടത്തില്‍ പെട്ടെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ക്കും പൊലീസിനും വിവരം ലഭിച്ചു. പതിനൊന്നര മണിയോടെ ലഭിച്ച വിവരം കലക്ടറും പൊലീസും ഗൌരവത്തിലെടുത്തു. ഇതോടെ കോസ്റ്റല്‍ പൊലീസും കൊച്ചിയില്‍ നിന്നെത്തിയ നേവിയും തെരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് കരയില്‍ വലിയതോതില്‍ ആശങ്ക വര്‍ധിച്ചു. ബോട്ട് തകര്‍ന്നെന്നും അതിന്റെ അവശിഷ്ടങ്ങള്‍ കരക്കടിഞ്ഞെന്നുമായിരുന്നു കണ്ടെത്തല്‍.

തെരച്ചില്‍ മണിക്കൂര്‍ പിന്നിടുമ്പോള്‍ തകര്‍ന്ന ബോട്ട് തന്റേതാണെന്നും അതില്‍ മൂന്ന് പേരുണ്ടായിരുന്നുവെന്നും അവര്‍ സുരക്ഷിതരാണെന്നും കാണിച്ച് കൊല്ലം വള്ളിക്കാവ് സ്വദേശി രംഗപ്രവേശം ചെയ്തതോടെ തീരം ആശ്വാസത്തിലെത്തുകയായിരുന്നു. ദേശീയ സമുദ്ര ഗവേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കൊണ്ടുവന്ന ശേഷം കായംകുളം ഭാഗത്ത് നങ്കൂരമിട്ടിരുന്ന ബോട്ട് അപകടത്തില്‍ പെടുകയായിരുന്നു. അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ച വിവരം നേവിയെ അറിയിച്ചതോടെ രണ്ടര മണിയോടെ തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. വാര്‍ത്തയറിഞ്ഞ് നിരവധിപേരാണ് തീരത്ത് തടിച്ചുകൂടിയത്.

Related Tags :
Similar Posts