Kerala
![എംകെ മുനീറിനെതിരെ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം എംകെ മുനീറിനെതിരെ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം](https://www.mediaoneonline.com/h-upload/old_images/1067979-muneer.webp)
Kerala
എംകെ മുനീറിനെതിരെ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം
![](/images/authorplaceholder.jpg?type=1&v=2)
11 Aug 2017 5:31 AM GMT
പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കേണ്ടെന്ന് എ, ഐ ഗ്രൂപ്പുകള്‍
കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ മുനീറിനെതിരെ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം. സൗത്ത് മണ്ഡലത്തിലെ മാങ്കാവ് ബ്‌ളോക്കിന് കീഴിലെ എ, ഐ ഗ്രൂപ്പ് നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. കെപിസിസി പ്രസിഡണ്ട് വിഎം സുധീരനെതിരെയും യോഗത്തില്‍ വിമര്‍ശം ഉയര്‍ന്നു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കേണ്ടെന്നാണ് യോഗ തീരുമാനം.