മലാപ്പറമ്പ് സ്കൂള്‍ പൂട്ടിയാല്‍ എങ്ങോട്ട് പോവുമെന്നറിയാതെ മാലതി
|മലാപ്പറമ്പ് എയുപി സ്കൂളിലെ കുട്ടികള്‍ക്കൊപ്പമാണ് കഴിഞ്ഞ 37 വര്‍ഷമായി മാലതി
മലാപ്പറമ്പ് എയുപി സ്കൂള്‍ അടച്ചുപൂട്ടുന്നതിലെ ആശങ്കയിലാണ് സ്കൂളിലെ പാചകതൊഴിലാളി മാലതി. 1979ല്‍ സ്കൂളിലെ കുഞ്ഞുങ്ങള്‍ക്ക് കഞ്ഞിയും പയറും വെച്ച് തുടങ്ങിയതാണ് ജോലി. സ്കൂളില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ജീവിതം. സ്കൂള്‍ അടച്ച് പൂട്ടുന്നതോടെ മാലതിയുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാകും.
മലാപറമ്പ് എയുപി സ്കൂളിലെ കുട്ടികള്‍ക്കൊപ്പമാണ് കഴിഞ്ഞ 37 വര്‍ഷമായി മാലതി. സ്കൂളിനോടും കുട്ടികളോടുമുളള ഇഷ്ടം കൊണ്ട് തുച്ഛമായ വേതനമാണെങ്കിലും മാലതി രാവിലെ തന്നെ സ്കൂളിലെത്തും. സ്കൂളിലെത്തിയാല്‍ ഉച്ചഭക്ഷണമെല്ലാം കഴിഞ്ഞ് പാത്രങ്ങള്‍ കഴുകിവെച്ചാണ് മടങ്ങുക. മാലതിയുടെ അമ്മയായിരുന്നു സ്കൂളിലെ മുന്‍പാചകക്കാരി. തുടര്‍ന്നാണ് മാലതിയെത്തുന്നത്.
സ്കൂള്‍ പൂട്ടിയാല്‍ എന്തുചെയ്യുമെന്ന് മാലതിക്കറിയില്ല. മാലതി ഇപ്പോഴും സ്കൂള്‍ അടച്ചുപൂട്ടില്ലെന്ന പ്രതീക്ഷയിലാണ്.