Kerala
വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വലച്ച് ‘നെറ്റ്’ പരീക്ഷവിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വലച്ച് ‘നെറ്റ്’ പരീക്ഷ
Kerala

വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വലച്ച് ‘നെറ്റ്’ പരീക്ഷ

Ubaid
|
15 Aug 2017 12:42 AM GMT

സി.ബി.എസ്.സിയുടെ പുതിയ നിബന്ധനകളില്‍ വ്യക്തതയില്ലാത്തതാണ് പരീക്ഷ എഴുതാന്‍ എത്തിയ ഉദ്യോഗാര്‍ത്ഥികളെയും ഒപ്പമെത്തിയ രക്ഷിതാക്കളെയും വലച്ചത്.

എറണാകുളം ചിന്മയാ സ്കൂളില്‍ യു.ജി.സി പരീക്ഷയ്ക്ക് എത്തിയ ഉദ്യോഗാര്‍ത്ഥികളും രക്ഷിതാക്കളും വലഞ്ഞു. സ്വര്‍ണ്ണാഭരണങ്ങള്‍ പോലും ഊരിവെപ്പിച്ചതിന് ശേഷമാണ് ഉദ്യോഗാര്‍ഥികളെ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. സ്ത്രീകള്‍ അടക്കം ഒപ്പം എത്തിയ രക്ഷിതാക്കള്‍ക്ക് വിശ്രമിക്കാനുള്ള സൌകര്യം പോലും നല്‍കാതിരുന്നത് പ്രതിഷേധത്തിനും ഇടയാക്കി.

സി.ബി.എസ്.സിയുടെ പുതിയ നിബന്ധനകളില്‍ വ്യക്തതയില്ലാത്തതാണ് പരീക്ഷ എഴുതാന്‍ എത്തിയ ഉദ്യോഗാര്‍ത്ഥികളെയും ഒപ്പമെത്തിയ രക്ഷിതാക്കളെയും വലച്ചത്. പരീക്ഷ കേന്ദ്രത്തില്‍ എത്തേണ്ട സമയത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ പലരും രാവിലെ 7 മണിമുതല്‍ തന്നെ സ്കൂളില്‍ എത്തി. എന്നാല്‍ അകത്തേക്ക് പ്രവേശിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല.

തുടര്‍ന്ന് പരീക്ഷ എഴുതുന്നവരെ കര്‍ശന ദേഹപരിശോധനയ്ക്കും വിധേയമാക്കി. സ്വര്‍ണ്ണാഭരണങ്ങള്‍ പോലും ഊരിവെപ്പിച്ചതിന് ശേഷമാണ് പരീക്ഷ കേന്ദ്രത്തിലേക്ക് പ്രവേശം നല്കിയത്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒപ്പം എത്തിയ രക്ഷിതാക്കള്‍ക്കും യാതൊരു സൌകര്യവും സ്കൂള്‍ അധികൃതര്‍ നല്‍കിയില്ല. സ്ത്രീകള്‍ അടക്കമുള്ളവര്‍ കടത്തിണ്ണയിലും മറ്റും ഇരുന്നാണ് സമയം തള്ളി നീക്കിയത്.

സി.ബി.എസ്.സി അധികൃതര്‍ ഇടപെട്ടതിനെ തുടര്‍ന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ നല്‍കിയെങ്കിലും. കൂടെ എത്തിയ രക്ഷിതാക്കളുടെ കാര്യം പരിഹരിക്കാന്‍ ആരും തയ്യാറായില്ല.

Similar Posts