Kerala
അയ്യങ്കാളി സ്മൃതി മണ്ഡപത്തെ സംരക്ഷിക്കാന്‍ മോചന സംഗമംഅയ്യങ്കാളി സ്മൃതി മണ്ഡപത്തെ സംരക്ഷിക്കാന്‍ മോചന സംഗമം
Kerala

അയ്യങ്കാളി സ്മൃതി മണ്ഡപത്തെ സംരക്ഷിക്കാന്‍ മോചന സംഗമം

Khasida
|
17 Aug 2017 3:45 PM GMT

സംഗമം വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം വെങ്ങാനൂരിലെ അയ്യങ്കാളി സ്മൃതി മണ്ഡപം ചരിത്ര സ്മാരകമാക്കി പൊതുജനങ്ങള്‍ക്ക് തുറന്ന് നല്കണമെന്ന് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ മോചനസംഘം സംഘടിപ്പിച്ചു. അയ്യങ്കാളിയെ സംഘപരിവാര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമം നടക്കുന്നതായി സംഗമം ഉദ്ഘാടനം ചെയ്ത വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

കഴിഞ്ഞ ഏഴ് വര്‍ഷമായി പൂട്ടിയിട്ടിരിക്കുയാണ് വെങ്ങാനൂരിലെ അയ്യങ്കാളി സ്മൃതി മണ്ഡപം. ഇതിന്റെ അവകാശം സംബന്ധിച്ച് ഉണ്ടായ തര്‍ക്കം കോടതി കയറിയതോടെ റിസീവര്‍ ഭരണമാണ് ഇപ്പോള്‍. അയ്യങ്കാളിയുടെ ജന്മദിനത്തിലും ചരമദിനത്തിലും ചടങ്ങുകള്‍ നടത്താന്‍ റിസീവറായ നെയ്യാറ്റിന്‍കര തഹസില്‍ദാരുടെ അനുമതി വേണം. ഈ സാഹചര്യത്തിലാണ് പട്ടികജാതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മോചന സംഗമം സംഘടിപ്പിച്ചത്. അയ്യങ്കാളിയുടെ സ്മൃതി മണ്ഡപം ചരിത്രസ്മാരകമായി പ്രഖ്യാപിക്കണമെന്നും പാഞ്ചജന്യം ജനങ്ങള്‍ക്കായി തുറന്ന് നല്കണമെന്നും പികെഎസ് ആവശ്യപ്പെടുന്നു. സംഗമം വി എസ് അച്യുതാനന്ദ്ന്‍ ഉദ്ഘാടനം ചെയ്തു.

പ്രശ്നം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍കൊണ്ടുവരാനും പട്ടികജാതി ക്ഷേമസമിതി ശ്രമിക്കുന്നുണ്ട്. എംപി സോമപ്രസാദ്, ആനാവൂര്‍ നാഗപ്പന്‍, എം വിജയകുമാര്‍, വി ശിവന്‍കുട്ടി, ബി സത്യന്‍ എംഎല്‍എ തുടങ്ങിയവരും സംഗമത്തില്‍ പങ്കെടുത്തു.

Similar Posts