Kerala
പാകിസ്താനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗംപാകിസ്താനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം
Kerala

പാകിസ്താനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം

Jaisy
|
17 Aug 2017 5:14 PM GMT

പാകിസ്താന്‍ ഭീകരവാദികളെ കയറ്റി അയ്ക്കുന്നു; ഭീകരവാദത്തിന് മുന്‍പില്‍ തോല്‍ക്കില്ലെന്നും ഉറി ഭീകരാക്രമം ഇന്ത്യ മറിക്കില്ലെന്നും മോദി

പാകിസ്താനെ പേരെടുത്ത് പറയാതെ കോഴിക്കോട്ടെ തന്റെ പ്രസംഗത്തിനിടെ വിമര്‍ശിച്ച് പ്രധാനമന്ത്രി. ഏഷ്യയിലെ ഒരു രാജ്യം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു.. ഏഷ്യയുടെ പുരോഗതി തടയാന്‍ ഈ രാജ്യം ശ്രമിക്കുന്നു.. നാലുപാടും ഭീകരത വളര്‍ത്താന്‍ ഈ രാജ്യം ശ്രമിക്കുന്നു. ഈ ഭൂഖണ്ഡത്തില്‍ ചോരപ്പുഴയൊഴുക്കാനാണ് ഈ രാജ്യത്തിന്റെ ശ്രമം എന്നായിരുന്നു മോദിയുടെ പ്രസംഗത്തിലെ പരാമര്‍ശം... ഉസാമ ബിന്‍ ലാദന് അഭയം നല്‍കിയത് ഈ രാജ്യമായിരുന്നുവെന്നും പാകിസ്താന്റെ പേരു പറയാതെ വിമര്‍ശം.

ഉറി ഭീകരാക്രമണം രാജ്യം മറക്കില്ലെന്ന് ഭീകരവാദികളെ ഓര്‍മ്മിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ 17 തവണ ഭീകരവാദികള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചു. ഇതിനെ പിന്തുണയ്ക്കാന്‍ ഭീകരതയെ തുണയ്ക്കുന്ന രാജ്യമുണ്ടായിരുന്നു. ഭീകരവാദം മനുഷ്യത്വത്തിന്റെ ശത്രുവാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവില്‍, ധൈര്യത്തില്‍ രാജ്യത്തിന് അഭിമാനമുണ്ട്.

നവാസ് ശെരിഫിനും പേര് പറയാതെ മോദി പ്രസംഗത്തിനിടെ മറുപടി നല്‍കി. ആയിരം കൊല്ലം യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ചവര്‍ കാലത്തിന്റെ ചവറ്റുകുട്ടയിലായി. ഭീകരവാദികളുടെ ലഘുലേഖ വായിച്ച് കശ്മീരിന്റെ പാട്ടുപാടുകയാണ് ആ നേതാവെന്ന് മോദി പറഞ്ഞു.

പാകിസ്താനിലെ ജനങ്ങളോട് സംസാരിക്കാനാണ് താത്പര്യപ്പെടുന്നതെന്ന് മോദി. പാക് അധീന കശ്മീരിനെയും ബലൂചിസ്ഥാനെയും സംരക്ഷിക്കാന്‍ പാകിസ്താന്റെയും നേതാക്കള്‍ക്ക് സാധിക്കുന്നില്ല.. ഈ കഴിവുകേട് പാകിസ്താനിലെ ജനങ്ങള്‍ ചോദ്യം ചെയ്യണം.. ഇന്ത്യ സോഫ്റ്റ് വെയര്‍ കയറ്റി അയയ്ക്കുമ്പോള്‍ പാകിസ്താന്‍ ഭീകരത കയറ്റി അയയ്ക്കുന്നു.. ഭീകരാക്രമണത്തോടും ദാരിദ്ര്യത്തോടും ഇന്ത്യയ്ക്കൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ അദ്ദേഹം പാകിസ്ഥാനിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ദാരിദ്ര്യം അവസാനിപ്പിക്കാന്‍, തൊഴിലില്ലായ്മ അവസാനിപ്പിക്കാന്‍, ശിശുമരണം ഇല്ലാതാക്കാന്‍ യുദ്ധം ചെയ്യാമെന്നും മോദി.. ഈ യുദ്ധങ്ങളില്‍ ആര് ജയിക്കുമെന്ന് നോക്കാമെന്നും മോദി..

Similar Posts