ബാങ്കുകള്‍ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നത് തുടരുന്നു
|ഇതുവരെ ബ്ലോക്ക് ചെയ്തത് 6 ലക്ഷം കാര്‍ഡുകള്‍
എസ്ബിടി ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ എടിഎം കാര്‍ഡുകള്‍ കൂട്ടത്തോടെ ബ്ലോക്ക് ചെയ്യുന്നത് തുടരുകയാണ്. സംസ്ഥാനത്ത് മാത്രം ആറ് ലക്ഷത്തോളം കാര്‍ഡുകളാണ് ഇതുവരെ ബ്ലോക് ചെയ്തത്. എടിഎം തട്ടിപ്പ് വ്യാപകമായതോടെയാണ് ബാങ്കുകളുടെ നടപടി.
എടിഎം തട്ടിപ്പ് തടയാന്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ബാങ്കുകള്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കാര്‍ഡുകള്‍ ഒന്നിച്ച് ബ്ലോക്ക് ചെയ്തത്. സംസ്ഥാനത്തിനകത്തും പുറത്തും ഉപയോഗിച്ച കാര്‍ഡുകളാണ് ബ്ലോക്ക് ചെയ്തവയിലധികവും. കൂടുതല്‍ സുരക്ഷിതത്വമുള്ള, ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ ഇടപാടുകാര്‍ക്ക് നല്‍കാനാണ് ബാങ്കുകള്‍ ലക്ഷ്യമിടുന്നത്.
കാര്‍ഡ് ബ്ലോക്കായവര്‍ പുതിയ കാര്‍ഡിനുള്ള അപേക്ഷ ഉടന്‍ നല്‍കണമെന്നാണ് ബാങ്കുകള്‍ അറിയിക്കുന്നത്. പക്ഷെ പുതിയ കാര്‍ഡ് നല്‍കാനുള്ള നടപടികളില്‍
കാലതാമസം വരുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്.