Kerala
ജി വി രാജ സ്കൂളിലെ ഭക്ഷ്യവിഷബാധ:  പ്രധാനാധ്യാപികക്ക് സസ്പെന്‍ഷന്‍ജി വി രാജ സ്കൂളിലെ ഭക്ഷ്യവിഷബാധ: പ്രധാനാധ്യാപികക്ക് സസ്പെന്‍ഷന്‍
Kerala

ജി വി രാജ സ്കൂളിലെ ഭക്ഷ്യവിഷബാധ: പ്രധാനാധ്യാപികക്ക് സസ്പെന്‍ഷന്‍

Sithara
|
20 Aug 2017 4:36 AM GMT

കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധയുണ്ടായ തിരുവനന്തപുരം ജി വി രാജ സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്ത് ഡിപിഐ ഉത്തരവിട്ടു.

കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധയുണ്ടായ തിരുവനന്തപുരം ജി വി രാജ സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്ത് ഡിപിഐ ഉത്തരവിട്ടു. ഐ ശശികലയാണ് സസ്പെന്‍ഷനിലായത്. ഭക്ഷ്യവിഷബാധ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ വീഴ്ചയുണ്ടായതിനാണ് നടപടി. ലൈസന്‍സില്ലാതെ മെസ് നടത്തിയ കുടുംബശ്രീ യൂണിറ്റിനെതിരെ ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ കേസെടുത്തു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം ജി വി രാജ കായിക സ്കൂളില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് 27 വിദ്യാര്‍ഥികളാണ് മെഡിക്കല്‍ കോളജില്‍ ഉൾപ്പെടെ ചികിത്സ തേടിയത്. ഇക്കാര്യം വിദ്യാഭ്യാസ, ഭക്ഷ്യ സുരക്ഷ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ സ്കൂളിലെ പ്രധാനാധ്യാപിക വീഴ്ച വരുത്തി. ഡിപിഐ ഓഫീസിലെയും ഭക്ഷ്യ സുരക്ഷ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ പല തവണ ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. ഇതിനെ തുടര്‍ന്നാണ് പ്രധാനാധ്യാപിക ഐ ശശികലയെ ഡിപിഐ സസ്പെന്റ് ചെയ്തത്. വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ഡിപിഐ ജോയിന്റ് ഡയറക്ടര്‍ ആര്‍ എസ് ഷിബുവിനാണ് അന്വേഷണ ചുമതല.

സംഭവത്തെ തുടര്‍ന്ന് അടുത്ത മൂന്നാം തീയതി വരെ സ്കൂളിന് അവധി പ്രഖ്യാപിച്ചു. ലൈസന്‍സില്ലാതെ സ്കൂളില്‍ മെസ് നടത്തിയ കുടുംബശ്രീ യൂണിറ്റിനെതിരെ ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ കേസെടുക്കുകയും ചെയ്തു. വൃത്തിയില്ലാതെയാണ് കുടുംബ ശ്രീ യൂണിറ്റ് മെസ് നടത്തിയതെന്നാണ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.

Related Tags :
Similar Posts