Kerala
Kerala
കയ്യേറ്റവുമായി ബന്ധപ്പെട്ട സര്‍വ കക്ഷിയോഗത്തിൽ നിന്ന് മതമേലധ്യക്ഷൻമാർ വിട്ടുനിൽക്കണമെന്ന് കുമ്മനം
|25 Aug 2017 7:04 PM GMT
മതമേലധ്യക്ഷൻമാരെ ക്ഷണിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും കുമ്മനം
കയ്യേറ്റവുമായി ബന്ധപ്പെട്ട സർവ്വകക്ഷി യോഗത്തിലേക്ക് മതമേലധ്യക്ഷൻമാരെ ക്ഷണിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കുമ്മനം രാജശഖരന്‍. കയ്യേറ്റക്കാർക്ക് മതസ്ഥാപനങ്ങളുടെ പിൻബലം ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള തന്ത്രമാണ് ഈ തീരുമാനത്തിന് പിന്നിൽ. കയ്യേറ്റക്കാരുമായി ബന്ധമില്ലെന്ന് മതമേലധ്യക്ഷൻമാർ തന്നെ വ്യക്തമാക്കിയിട്ടും അവരെ ഇതുമായി ബന്ധപ്പെടുത്തുന്നത് അവരുടെ പദവിയെ അവഹേളിക്കാനാണ്. അതിനാൽ മതമേലധ്യക്ഷൻമാർ യോഗത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.