Kerala
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കഴക്കൂട്ടത്ത് മുന്നറിയിപ്പില്ലാതെ വാഹനങ്ങള്‍ നീക്കിയതില്‍ പ്രതിഷേധംഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കഴക്കൂട്ടത്ത് മുന്നറിയിപ്പില്ലാതെ വാഹനങ്ങള്‍ നീക്കിയതില്‍ പ്രതിഷേധം
Kerala

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കഴക്കൂട്ടത്ത് മുന്നറിയിപ്പില്ലാതെ വാഹനങ്ങള്‍ നീക്കിയതില്‍ പ്രതിഷേധം

Subin
|
26 Aug 2017 1:59 AM GMT

ലീസ് റിക്കവറി വാന്‍ ഉപയോഗിച്ചാണ് വാഹനങ്ങള്‍ നീക്കിയത്. നീക്കുന്നതിനിടയില്‍ വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ പറ്റി.

ഇന്നലെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ ശാന്തിഗിരി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ദേശീയ പാതയില്‍ നിന്ന് വാഹനങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റി. കഴക്കൂട്ടം ദേശീയപാതക്ക് അരികിലെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് വാഹനങ്ങള്‍ നീക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയില്ല. പകരം പോലീസ് റിക്കവറി വാന്‍ ഉപയോഗിച്ചാണ് വാഹനങ്ങള്‍ നീക്കിയത്. നീക്കുന്നതിനിടയില്‍ വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ പറ്റി.

ഉപരാഷ്ട്രപതിയുടെ വരവ് പ്രമാണിച്ച് ദേശീയപാതയ്ക്കരികിലെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് വാഹനങ്ങള്‍ മാറ്റണമെന്ന യാതൊരു മുന്നറിയിപ്പും പോലീസ് നല്‍കിയിരുന്നില്ല. പോലീസ് നോക്കി നില്‍ക്കെ നിരവധി ആളുകള്‍ പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ നിറുത്തിയിട്ടിരുന്നു. ഉപരാഷ്ട്രപതി കഴക്കൂട്ടത്ത് എത്തുന്നതിന് തൊട്ടുമുമ്പ് പോലീസ് ധൃതിപ്പെട്ട് രണ്ട് കാറുകള്‍ റിക്കവറി വാനുപയോഗിച്ച് മാറ്റി. അതിനിടയില്‍ ഉപരാഷ്ട്രപതി കഴക്കൂട്ടം പിന്നിട്ടതോടെ വാഹനം നീക്കിയിടുന്ന പണി പോലീസ് നിറുത്തി. പക്ഷേ രണ്ട് കാറുകള്‍ക്ക് കാര്യമായ കേടുപറ്റി.

എന്തിനാണ് ഈ രണ്ട് കാറുകള്‍ മാത്രം പോലീസ് നീക്കിയത്. ഉപരാഷ്ട്രപതി കടന്നുവരുന്നതുവരെ വാഹനം നീക്കിയിടാന്‍ ആവശ്യപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന് എന്നും നാട്ടുകാര്‍ക്ക് യാതൊരു പിടിയുമില്ല.

Related Tags :
Similar Posts