Kerala
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; കുടുംബശ്രീ സരസ് മേളയുടെ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന വേദി പൊളിച്ചുമാറ്റുന്നുഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; കുടുംബശ്രീ സരസ് മേളയുടെ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന വേദി പൊളിച്ചുമാറ്റുന്നു
Kerala

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; കുടുംബശ്രീ സരസ് മേളയുടെ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന വേദി പൊളിച്ചുമാറ്റുന്നു

Khasida
|
27 Aug 2017 10:34 AM GMT

പകുതി പൂര്‍ത്തിയായ പന്തല്‍ പൊളിച്ച് മാറ്റാന്‍ 12 ലക്ഷം രൂപയുടെ അധിക ചെലവാകുമെന്ന് കരാറുകാരന്‍

കൊല്ലത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ചുകൊണ്ടിരിക്കുന്ന കുടുംബശ്രീ സരസ് മേളയുടെ വേദി പൊളിച്ചുമാറ്റുന്നു. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് സുരക്ഷാ പ്രശ്നമുണ്ടാകുമെന്ന് കാട്ടിയാണ് ആശ്രാമം മൈതാനത്തെ പന്തല്‍ പൊളിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയത്. ‌

കുടുംബ ശ്രീ സരസ് വിപണന മേളയ്ക്കായ് ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് കൊല്ലം ആശ്രാമത്ത് 47.5 ലക്ഷം രൂപ ചെലവിട്ട് പന്തല്‍ നിര്‍മാണം തുടങ്ങിയത്. നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നതിനിടെ പൊളിച്ച് മാറ്റാന്‍ ജില്ല കലക്ടറുടെ നിര്‍ദേശമുണ്ടായി. 29 ആം തീയതി ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരി കൊല്ലത്ത് എത്തുമ്പോള്‍ സുരക്ഷ പ്രശ്നമുണ്ടാകുമെന്ന് കാട്ടിയായിരുന്നു ഇത്. പകുതി പൂര്‍ത്തിയായ പന്തല്‍ പൊളിച്ച് മാറ്റാന്‍ 12 ലക്ഷം രൂപയുടെ അധിക ചെലവാകുമെന്ന് കരാറുകാരന്‍ അറിയിച്ചിട്ടുണ്ട്..

രണ്ടാ‍ഴ്ച നീണ്ടു നില്‍ക്കുന്ന മേളയില്‍ കേരളത്തിന് പുറത്തുനിന്നും നിരവധി പേരാണ് വരുന്നത്. പൊളിച്ച് മാറ്റേണ്ടി വന്നാല്‍ ലക്ഷങ്ങള്‍ പാ‍ഴാകുന്നതിന് പുറമെ പരിപാടി വൈകാനും സാധ്യതയേറെയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിന് കാത്തുനില്‍ക്കുകയാണ് സംഘാടകര്‍.

Similar Posts