Kerala
ജിഷയുടെ കൊലപാതകം:  സംസ്ഥാന സര്‍ക്കാരിന് വീഴ്ചപ്പറ്റിയെന്ന് കേന്ദ്ര റിപ്പോര്‍ട്ട്ജിഷയുടെ കൊലപാതകം: സംസ്ഥാന സര്‍ക്കാരിന് വീഴ്ചപ്പറ്റിയെന്ന് കേന്ദ്ര റിപ്പോര്‍ട്ട്
Kerala

ജിഷയുടെ കൊലപാതകം: സംസ്ഥാന സര്‍ക്കാരിന് വീഴ്ചപ്പറ്റിയെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

admin
|
28 Aug 2017 5:30 AM GMT

അന്വേഷണസംഘം ആശുപത്രിയിലെത്തിയാണ് ദീപയെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയത്. പരസ്പര വിരുദ്ധമായ മൊഴി നല്‍കിയതാണ്....


പെരുന്പാവൂരില്‍ നിയമവിദ്യാര്‍‌ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനും സംസ്ഥാന സര്‍ക്കാരിനും വീഴ്ച പറ്റിയെന്ന് കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ റിപ്പോര്‍ട്ട്. എഫ്ഐആര്‍ രജിസ്റ്റര്‍‌ ചെയ്യുന്നതിലടക്കം കാലതാമസമുണ്ടായെന്നും റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് രാജ്യസഭയില്‍ വെച്ചു. ഇതിനിടെ ജിഷയുടെ സഹോദരി ദീപയെ പൊലീസ് ചോദ്യംചെയ്തു. അന്വേഷണസംഘം ആശുപത്രിയിലെത്തിയാണ് ദീപയെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയത്. പരസ്പര വിരുദ്ധമായ മൊഴി നല്‍കിയതാണ് ദീപയെ വീണ്ടും ചോദ്യംചെയ്യാന്‍ കാരണം. വനിതാ കമ്മീഷനും പൊലീസിനും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടായിരുന്നു.

ദീപയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ദീപയെ തിരികെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. നാല് വനിതാ പൊലീസ് ഓഫീസര്‍മാര്‍ ദീപയെ ചോദ്യംചെയ്യാന്‍ ഒപ്പമുണ്ട്.

കഴിഞ്ഞ ദിവസം ദീപയുടെ ഒരു സുഹൃത്തിനെയും ഇതര സംസ്ഥാന തൊഴിലാളിയെയും കസ്റ്റഡിയിലെടുത്തിരുന്നു. ദീപയുടെ മൊബൈല്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയോടെ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയെയും കസ്റ്റഡിയിലെടുത്തു. ആറ് പേരെ പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും കൃത്യമായ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

അതേസമയം തന്നെ ചോദ്യം ചെയ്യാന്‍ കൊണ്ടു പോയതല്ലെന്ന് ദീപ പറഞ്ഞു. വീട്ടില്‍ നിന്ന് വസ്ത്രങ്ങളും ബാങ്ക് പാസ്ബുക്കും എടുക്കാനാണ് പോയത്. അയല്‍വാസികളില്‍നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. പൊലീസ് ഇത് നല്ല രീതിയില്‍ അന്വേഷിക്കുന്നുമുണ്ടെന്നും ദീപ പ്രതികരിച്ചു.

Similar Posts