Kerala
ഫീസ് കുത്തനെ ഉയര്‍ത്തി; ഗവേഷക വിദ്യാര്‍ഥികള്‍ രാപകല്‍ സമരത്തില്‍ഫീസ് കുത്തനെ ഉയര്‍ത്തി; ഗവേഷക വിദ്യാര്‍ഥികള്‍ രാപകല്‍ സമരത്തില്‍
Kerala

ഫീസ് കുത്തനെ ഉയര്‍ത്തി; ഗവേഷക വിദ്യാര്‍ഥികള്‍ രാപകല്‍ സമരത്തില്‍

Subin
|
30 Aug 2017 9:13 PM GMT

600 രൂപയില്‍ നിന്ന് ഒരു ലക്ഷത്തി എഴുപതിനായിരം ആയാണ് എക്സ്റ്റന്‍ഷന്‍ ഫീസ് ഉയര്‍ത്തിയത്.

എക്സ്റ്റന്‍ഷന്‍ ഫീസ് കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് കേരള യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥികള്‍ നാല് ദിവസമായി രാപകല്‍ സമരത്തില്‍. 600 രൂപയില്‍ നിന്ന് ഒരു ലക്ഷത്തി എഴുപതിനായിരം ആയാണ് എക്സ്റ്റന്‍ഷന്‍ ഫീസ് ഉയര്‍ത്തിയത്.

ഗുണനിലവാരം ഉയര്‍ത്താനെന്ന പേരിലാണ് എക്സ്റ്റന്‍ഷന്‍ ഫീസ് ഉയര്‍ത്താന്‍ വൈസ്ചാന്‍സലര്‍ തീരുമാനിച്ചത്. എന്നാല്‍ സാധാരണ വിദ്യാര്‍ഥികള്‍ക്ക് ഭീമമായ തുക അടക്കുകയെന്നത് പ്രയാസകരമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മറ്റ് സര്‍വകലാശാലകള്‍ പഠനം നടത്താനായി ഇക്കാര്യം മാറ്റിവെച്ചപ്പോള്‍ ഒരു പഠനവും നടത്താതെ ധൃതിപിടിച്ചാണ് തീരുമാനമെടുത്തതെന്നും ആരോപണം ഉണ്ട്. വിസിയുടെ അനാവശ്യപിടിവാശി മൂലം പകുതിയിലേറെ എംഫില്‍ സീറ്റുകള്‍ നഷ്ടമായെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു.

ഇതുസംബന്ധിച്ച് പരാതി നല്‍കാന്‍ എത്തിയ ഗവേഷണ വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തതും പ്രതിഷേധം ശക്തമാകാന്‍ കാരണമായി. ഉചിതമായ തീരുമാനമുണ്ടാകാതെ ജെഎന്‍യു മോഡല്‍ സമരം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്.

Related Tags :
Similar Posts