Kerala
Kerala
നെഹ്രു കോളജ് പിആര്‍ഒ സഞ്ജിത്തിന് രണ്ട് കേസുകളിലും ജാമ്യം
|3 Sep 2017 6:52 PM GMT
ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിലും ലക്കിടിയിലെ കോളജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും രണ്ടാം പ്രതിയായ സഞ്ജിത്തിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിലും ലക്കിടിയിലെ കോളജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും രണ്ടാം പ്രതിയായ സഞ്ജിത്തിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസില്‍ ഒന്നാംപ്രതിയായ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിന് ചൂണ്ടികാട്ടിയ അതേ വ്യവസ്ഥകളിന്‍മേലാണ് കോടതി സഞ്ജിത്തിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
നെഹ്രു ഗ്രൂപ്പ് കോളേജുകളുടെ പിആര്‍ഒ ആയ സഞ്ജിത്ത് ഇരകളെ മര്‍ദ്ദിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിലും പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ സഞ്ജിത്ത് ഒളിവില്‍ പോയിരുന്നു.