ശബരിമല ശാസ്താവിനെ കണികാണാന്‍ സന്നിധാനത്ത് വന്‍ ഭക്തജനതിരക്ക്
|പുലര്‍ച്ചെ നാല് മണിമുതല്‍ ഏഴ് മണിവരെയായിരുന്നു ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശിക്കാന്‍ അവസരം ഒരുക്കിയിരുന്നത്.
ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി വിഷുക്കണി. പുലര്‍ച്ചെ നാല് മണിമുതല്‍ ഏഴ് മണിവരെയായിരുന്നു ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശിക്കാന്‍ അവസരം ഒരുക്കിയിരുന്നത്. ശബരിമല തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടവും നല്കി.
വിഷുപ്പുലരിയില്‍ നടതുറന്ന തന്ത്രി കണ്ഠരര് മഹേഷ് മോഹനര് നെയ്വിളക്ക് തെളിയിച്ച് ആദ്യം അയ്യപ്പനെ വിഷുക്കണി കാണിച്ചു. ശരണം വിളികളോടെ ശബരീശനെ ദര്‍ശിച്ച ഭക്തര്‍ ഓട്ടുരുളിയിലൊരുക്കിയ വിഷുക്കണി കണ്ട് ദര്‍ശന പുണ്യം നേടി.
അയ്യപ്പ വിഗ്രഹത്തിന് മുന്നില്‍ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നിറപ്രതീകമായ കണിവെള്ളരി, അഷ്ടമംഗലം, വെള്ള വസ്ത്രം, വിവിധയിനം ഫലവര്‍ഗങ്ങള്‍, നാളികേരം,വാല്‍ക്കണ്ണാടി, വെള്ളിപാത്രത്തില്‍ നിറയെ നാണയങ്ങള്‍ എന്നിവയൊരുക്കിയാണ് വിഷുക്കണി ദര്‍ശനം. ഭക്തര്‍ക്ക് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് വിഷുക്കൈനീട്ടവും നല്കി.
ഐശ്വര്യ സമൃദ്ധിക്കായി ശബരിമല ശാസ്താവിനെ കണികാണാന്‍ സന്നിധാനത്ത് വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്.